C M Pinarayi Vijayan visit M K Muneer mla at his house in Kozhikode Nadakkavu facebook
Kerala

ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ഒപ്പം മുഹമ്മദ് റിയാസും

നേരത്തേ ഹൃദയാഘാതത്തെ തുടര്‍ന്ന് മുനീര്‍ ചികിത്സ തേടിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കാലിന് പരിക്കേറ്റതിന് ശേഷം വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന എം കെ മുനീര്‍ എംഎല്‍എയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച കോഴിക്കോട് നടക്കാവിലുള്ള മുനീറിന്റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.

നേരത്തേ ഹൃദയാഘാതത്തെ തുടര്‍ന്ന് മുനീര്‍ ചികിത്സ തേടിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രി വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച കാര്യം റിപ്പോര്‍ട്ടറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലൂടെ മുനീര്‍ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി മൂന്ന് തവണ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു എന്നായിരുന്നു മുനീര്‍ പറഞ്ഞത്. ആ സമയം താന്‍ ഐസിയുവില്‍ ആയിരുന്നു. കുടുംബാംഗങ്ങളായിരുന്നു ഫോണ്‍ എടുത്തിരുന്നതെന്നും മുനീര്‍ പറഞ്ഞു.

ചികിത്സയ്ക്ക് ശേഷം ഏറെ നാളായി വിശ്രമത്തിലായിരുന്നു മുനീര്‍. രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായതിനിടെയായിരുന്നു അദ്ദേഹത്തിന് കാലിന് പരിക്കേറ്റത്. ബിജെപി നേതാക്കള്‍ അടക്കം വിളിച്ചിരുന്നുവെന്നും രാഷ്ട്രീയത്തിനപ്പുറം ഒരു മനുഷ്യനായി അവര്‍ തന്നെ പരിഗണിച്ചു എന്നതാണ് അതില്‍ നിന്ന് താന്‍ പഠിച്ച പാഠമെന്നും മുനീര്‍ പറഞ്ഞിരുന്നു.

C M Pinarayi Vijayan visit M K Muneer mla at his house in Kozhikode Nadakkavu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

'ഹിന്ദു മതം എന്ന ഒന്നില്ല, സംഘടിത മതങ്ങളുടെ സ്വഭാവത്തിലേയ്ക്ക് വരുന്നു'

2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എല്‍വി സി 62 വിക്ഷേപണം നാളെ

കരുത്തായി കോഹ്‌ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം

എഐ തട്ടിപ്പ് കണ്ടെത്തൽ പ്രയാസകരം,തിരിച്ചറിയാൻ ചില വഴികൾ; നിർദ്ദേശങ്ങളുമായി യുഎഇ സൈബർ സുരക്ഷാ അതോറിറ്റി

SCROLL FOR NEXT