Chief Minister Pinarayi Vijayan ടിപി സൂരജ് / എക്സ്പ്രസ്
Kerala

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും

നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടും. ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് ( Pinarayi Vijayan ) തീരുമാനം. കാട്ടുപന്നികളെ കൂടാതെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാനുള്ള നടപടി സ്വീകരിക്കാന്‍ വനം-വന്യജീവി വകുപ്പിനെ ചുമതലപ്പെടുത്തി. നിയമ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദേശം സമര്‍പ്പിക്കാനും വനംവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിന്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിക്ഷിപ്തമായ അധികാരം ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്/അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും അടങ്ങുന്ന സര്‍ക്കാര്‍ ഉത്തരവുകളുടെ കാലാവധി ഒരുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ

35-ാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് റഗ്ബിയില്‍ വെങ്കലമെഡല്‍ നേടിയ ഹരിശ്രീ എം ന് കായിക യുവജനകാര്യ വകുപ്പില്‍ ക്ലാര്‍ക്കിന്റെ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും. ഹോംകോയില്‍ ERP Software പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന് താല്ക്കാലികമായി തസ്തിക സൃഷ്ടിച്ച് രണ്ടു ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും.

പൊലീസ് വകുപ്പിലെ പര്‍ച്ചേസ് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 'Attingal - Improvements to Manamboor NH -Kavalayoor - Kulamuttom road with BM & BC 0/000 to 4/800 and 0/000 to 1/400 എന്ന പ്രവൃത്തിക്കുള്ള 4,14,94,245 രൂപയുടെ ടെണ്ടര്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. പത്തനംതിട്ട ജില്ലയിലെ മണിമലയാറിന് കുറുകെയുള്ള പാറക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് 11,19,86,861 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.

തിരുവനന്തപുരം, കൊല്ലം, അമ്പലപ്പുഴ, കോട്ടയം, നെടുങ്കണ്ടം, കൊച്ചി, കണയന്നൂര്‍, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, തലശ്ശേരി എന്നീ 11 സ്‌പെഷ്യല്‍ റവന്യൂ റിക്കവറി ഓഫീസുകളിലെ 221 താല്കാലിക തസ്തികകളും, നെടുമങ്ങാട്, നെയ്യാറ്റിന്‍ കര, പത്തനംതിട്ട, പാല, അമ്പലവയല്‍, വടകര, കാസര്‍ഗോഡ്, ആലുവ എന്നീ 8 തഹസില്‍ദാര്‍ റവന്യൂ റിക്കവറി ഓഫീസുകളിലെ 167 താല്കാലിക തസ്തികകളും; ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ റിസര്‍ച്ച് & ഡവലപ്‌മെന്റ്‌റ് വിഭാഗത്തിലെ 5 താല്ക്കാലിക തസ്തികകളും നൈറ്റ് വാച്ച്മാന്‍ 4 താല്ക്കാലിക തസ്തികകളും ഉള്‍പ്പെടെ 397 താല്കാലിക തസ്തികകള്‍ക്ക് 01.04.2025 മുതല്‍ 31.03.2026 വരെ ഒരു വര്‍ഷത്തേയ്ക്ക് തുടര്‍ച്ചാനുമതി നല്‍കും.

ലാന്‍ഡ് റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന എല്ലാ ജില്ലാ കളക്ടറേറ്റുകളിലെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍, ബില്‍ഡിംഗ് ടാക്‌സ് യൂണിറ്റുകള്‍, റവന്യൂ റിക്കവറി യൂണിറ്റുകള്‍ എന്നിവയിലെ 197 താല്കാലിക തസ്തികകളും ആലപ്പുഴ, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലാ കളക്ടറേറ്റുകളിലെ ലാന്‍ഡ് അക്വിസിഷന്‍ യൂണിറ്റുകളിലെ 20 താല്ക്കാലിക തസ്തികകളും ഉള്‍പ്പെടെ 217 താല്‍ക്കാലിക തസ്തികകള്‍ക്ക് 01.04.2025 മുതല്‍ 31.03.2026 വരെ തുടര്‍ച്ചാനുമതി നല്‍കും. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി; കണ്ണഞ്ചിപ്പിക്കുന്ന വികസനമെന്ന് മമ്മൂട്ടി; കെജിഎസിന് എഴുത്തച്ഛന്‍ പുരസ്‌കാരം; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

'അതിദാരിദ്ര്യമുക്ത സംസ്ഥാനം'; കേരളത്തെ അഭിനന്ദിച്ച് ചൈന

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

SCROLL FOR NEXT