കാലിക്കറ്റ് ഇന്റർസോൺ കലോത്സവത്തിനിടെ എംഎസ്എഫ്-എസ്എഫ്ഐ സംഘർഷം 
Kerala

കാലിക്കറ്റ് ഇന്റർസോൺ കലോത്സവത്തിനിടെ എംഎസ്എഫ്-എസ്എഫ്ഐ സംഘർഷം; പൊലീസുകാരുൾപ്പെടെ എട്ട് പേർക്ക് പരിക്ക്

ഇന്ന് പുലർച്ചെ എംഎസ്എഫ്-എസ്എഫ്‌ഐ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വളാഞ്ചേരി മജ്‌ലിസ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളജിൽ നടക്കുന്ന കലിക്കറ്റ്‌ സർവകലാശാലയുടെ ഇന്റർസോൺ കലോത്സവത്തിനിടെ സംഘര്‍ഷം. ഇന്ന് പുലർച്ചെ എംഎസ്എഫ്-എസ്എഫ്‌ഐ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു.

വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള ചെറിയ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെയുടെ സംഘർഷാവസ്ഥയുണ്ടായിരുന്നു. ഇന്നലെയാണ് സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങിയത്. അഞ്ച് ദിവസമാണ് കലോത്സവം. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്.

ക്യാമ്പസിലെ സംഘടന പ്രശ്‌നങ്ങളും മറ്റും ഉയര്‍ത്തി കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാർഥികളെ എംഎസ്എഫ് തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം. അതേസമയം ക്യാമ്പസിലുള്ള ചെറിയ പ്രശ്‌നങ്ങളുടെ പേരിൽ കലോത്സവ വേദികളിൽ എസ്എഫ്ഐ പ്രകോപനം ഉണ്ടാക്കുന്നവെന്നാണ് എംഎസ്എഫ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT