സുനിൽ കുമാറിനും പ്രതാപനും വേണ്ടിയുള്ള പ്രചാരണം/ ടിവി ദൃശ്യം 
Kerala

'സുനിലേട്ടന് ഒരു വോട്ട്'; തൃശൂര്‍ ആര് 'എടുക്കും'?; പ്രതാപനു പിന്നാലെ വിഎസ് സുനില്‍കുമാറിന് വേണ്ടിയും പ്രചാരണം

തൃശൂരിലെ വിദ്യാര്‍ഥികള്‍ എന്ന പേരിലാണ് സുനില്‍കുമാറിന് വേണ്ടിയുള്ള പോസ്റ്റര്‍ പ്രചരണം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ തൃശൂരില്‍ പ്രചാരണം കൊഴുക്കുന്നു. കോണ്‍ഗ്രസ് നേതാവും എംപിയുമായ ടി എന്‍ പ്രതാപനും വേണ്ടി കഴിഞ്ഞ ദിവസങ്ങളില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടെങ്കില്‍, സിപിഐ നേതാവായ വിഎസ് സുനില്‍ കുമാറിന് വേണ്ടി സമൂഹ മാധ്യമങ്ങളിലാണ് വോട്ടഭ്യര്‍ത്ഥന തുടങ്ങിയിരിക്കുന്നത്. 

തൃശൂരിലെ വിദ്യാര്‍ഥികള്‍ എന്ന പേരിലാണ് സുനില്‍കുമാറിന് വേണ്ടിയുള്ള പോസ്റ്റര്‍ പ്രചരണം. സുനിലേട്ടന് ഒരു വോട്ട് എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാര്‍ട്ടിയുടെ അറിവോടെയല്ല സമൂഹമാധ്യമങ്ങളില്‍ ഇത്തരം പ്രചാരണം നടക്കുന്നതെന്ന് വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. 

ടി എന്‍ പ്രതാപനു വേണ്ടി ചൂണ്ടലിലും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. നേരത്തെ ചിറ്റാട്ടുകര കിഴക്കെത്തലയിലും എളവള്ളിയിലും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.  '-പ്രതാപന്‍ തുടരും പ്രതാപത്തോടെ', '-നമ്മുടെ പ്രതാപനെ വിജയിപ്പിക്കുക' എന്നാണ് എളവള്ളിയിലെ ചുവരെഴുത്ത്. വെങ്കിടങ്ങ് സെന്ററിലും പ്രതാപനും വേണ്ടി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ തൃശൂരില്‍ എത്തിയതോടെയാണ് മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം ശക്തമായത്. തൃശൂരില്‍ സുരേഷ് ഗോപി ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്ന് വ്യാപക പ്രചാരണമുണ്ട്. തൃശൂര്‍ മണ്ഡലം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിയും പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT