K C Venugopal, V Sivankutty 
Kerala

കെ സി വേണുഗോപാല്‍ അറിയാതെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയയെ കാണാന്‍ സാധിക്കുമോ? : മന്ത്രി ശിവന്‍കുട്ടി

കോൺ​ഗ്രസ് നേതാക്കളുടെ ബന്ധം പുറത്തു വന്നതിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് കെ സി വേണു​ഗോപാൽ മുഖ്യമന്ത്രിക്കെതിരെ രം​ഗത്തു വന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. സ്വര്‍ണ്ണക്കൊള്ളയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധം പുറത്തു വന്നുകൊണ്ടിരിക്കുമ്പോള്‍, അതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയാതെ ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതികള്‍ക്ക് സോണിയാഗാന്ധിയെ കാണാന്‍ സാധിക്കുമോയെന്നും വി ശിവന്‍കുട്ടി ചോദിച്ചു.

സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്ക് ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു എന്ന തരത്തിലുള്ള തരംതാണ പ്രസ്താവനയുമായി രംഗത്തു വന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സ്ഥലകാലബോധത്തെക്കുറിച്ച് വേണുഗോപാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. അതേസമയം കോണ്‍ഗ്രസിലെ സമുന്നത നേതാക്കളെ ഉണ്ണികൃഷ്ണന്‍ പോറ്റി എങ്ങനെയാണ് സന്ദര്‍ശിച്ചതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത കെ സി വേണുഗോപാലിനുണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

സോണിയാഗാന്ധിയുടെ കുടുംബവുമായി അടുത്ത ബന്ധമാണ് കെ സി വേണുഗോപാലിനുള്ളത്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും സോണിയാഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച് ഒരു കാര്യവും ഇതുവരെ വേണുഗോപാല്‍ പ്രതികരിച്ചിട്ടില്ല. എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കെ സി വേണുഗോപാല്‍ അറിയാതെ ഇത്തരം കൂടിക്കാഴ്ചകള്‍ നടക്കുമോയെന്നും മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു. സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പങ്ക് വ്യക്തമാക്കുന്നതാണ് ഇതുവരെ പുറത്തു വന്നിട്ടുള്ള വിവരങ്ങളെന്നും ശിവന്‍കുട്ടി ആരോപിച്ചു.

സോണിയാഗാന്ധിയുമായുള്ള സന്ദര്‍ശനം തരപ്പെടുത്തിയതില്‍ കേരള നേതാക്കള്‍ക്ക് പങ്കില്ലെന്നാണ്, സോണിയയെ കാണാന്‍ പോയ സംഘത്തില്‍പ്പെട്ടവര്‍ പറയുന്നത്. പിന്നെ ഏതു നേതാക്കന്മാര്‍ക്കാണ് അതിന്റെ ഉത്തരവാദിത്തം?. കോണ്‍ഗ്രസിന്റെ നേതാക്കന്മാരാണ് കൂടിക്കാഴ്ച തരപ്പെടുത്തിയതെന്ന് ഈ പ്രസ്താവനയിലൂടെ വ്യക്തമായിരിക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം നേരിടുന്ന ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും ആന്റോ ആന്റണി രണ്ടു കോടി രൂപ വാങ്ങിയതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിലപാട് വ്യക്തമാക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

Minister V Sivankutty against Congress leader KC Venugopal in Sabarimala gold theft case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ നിന്നും കട്ടെടുത്തത് കിലോക്കണക്കിന് സ്വര്‍ണ്ണം?; വിഎസ് എസ് സി പരിശോധനയുടെ അന്തിമഫലം എസ്‌ഐടിക്ക്

'നിങ്ങൾ പറ്റിച്ചു ജീവിക്കുന്ന സ്ത്രീ, കാശ് തിരിച്ച് തന്നില്ല; അവർ അയച്ച മെസേജുകൾ വായിച്ച് ഞാൻ അന്തം വിട്ടുപോയി'

കാലുകൾ പറയും.. ഹൃദയ സ്തംഭനം നേരത്തെ തിരിച്ചറിയാം, എന്താണ് 5 സെക്കന്റ് ലെ​ഗ് ടെസ്റ്റ്

ചാരവൃത്തി തടയാന്‍ ഡിജിറ്റല്‍ പ്രോട്ടോകോള്‍, സമഗ്ര പദ്ധതിയുമായി കേന്ദ്രം

ജനുവരി 26 മുതല്‍ ശാരീരിക അസ്വസ്ഥതകള്‍; 30 ദിവസം പൂര്‍ണ്ണ വിശ്രമം; കിംവദന്തികള്‍ക്കെതിരെ ഷുക്കൂര്‍ വക്കീല്‍

SCROLL FOR NEXT