cannabis plants 
Kerala

6 അടി ഉയരം; വാഴയ്ക്കൊപ്പം വളർന്ന് കഞ്ചാവ് ചെടികളും! സംഭവം ആലുവയിൽ

ആരാണ് ഇതിനു പിന്നില്ലെന്നു വ്യക്തത വന്നിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊച്ചി: ആലുവ ന​ഗര മധ്യത്തിൽ പച്ചക്കറി കൃഷിക്കൊപ്പം കഞ്ചാവ് ചെടിയും! ആലുവ- പെരുമ്പാവൂർ റോഡിൽ വർഷങ്ങൾക്കു മുൻപ് പ്രവർത്തനം നിർത്തിയ സ്വകാര്യ ടെക്സ്റ്റൈൽ കമ്പനിയുടെ വളപ്പിലാണ് ആറടി ഉയരമുള്ള 10 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

സമീപ കാലത്താണ് ഇവിടെ കാടു വെട്ടിത്തെളിച്ചു പച്ചക്കറി കൃഷി ആരംഭിച്ചത്. വാഴകൾക്കു സമീപത്താണ് കഞ്ചാവ് ചെടികൾ നട്ടിരുന്നത്. ആരാണ് ഇതിനു പിന്നില്ലെന്നു വ്യക്തത വന്നിട്ടില്ല.

ശിവരാത്രി മണപ്പുറം ഉൾപ്പെടെ ന​ഗരത്തിന്റെ പല ഭാ​ഗത്തും അടുത്തിടെ ഇത്തരത്തിൽ കഞ്ചാവ് ചെടികൾ വളരുന്നത് കണ്ടെത്തിയിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ടിഎസ് പ്രമോദ് പരിശോധനയ്ക്കു നേതൃത്വം നൽകി.

cannabis plants found aluva

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായിയിലേക്ക് എത്തിക്കാൻ ശ്രമം; ഇഡിയുടെ കത്തിൽ യുഡിഎഫ് സർക്കാർ കേസെടുക്കുമോയെന്ന് കേരളം ഉറ്റുനോക്കുന്നു'

ലുക്ക് മാറി, പുതിയ കളറുകളില്‍ സുസുക്കി ജിക്‌സര്‍ ശ്രേണി; അറിയാം വിലയും ഫീച്ചറുകളും

വിവാഹ വാഗ്ദാനം നല്‍കി പീഡനം, പോക്‌സോ കേസ്: യുവാവ് കോയമ്പത്തൂരില്‍ നിന്നും പിടിയില്‍

കണ്ണൂർ സർവ്വകലാശാലയിൽ രാഷ്‌ട്രീയക്കളി; രജിസ്ട്രാറെ സിൻഡിക്കേറ്റ് പുറത്താക്കി

132 കിലോമീറ്റര്‍ റേഞ്ച്, വലിയ ബാറ്ററി പായ്ക്ക്; പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വേരിയന്റുമായി കൈനറ്റിക്