കൊച്ചി: നെടുമ്പാശേരിക്ക് പിന്നാലെ കൊച്ചിയെ നടുക്കി വീണ്ടും ജീവനെടുത്ത് ആഢംബര കാര്‍ അപകടം. ചേരാനെല്ലൂരില്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച ആഢംബര കാര്‍ ഇടിച്ച് തട്ടുകട നടത്തുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചു. ഇരിഞ്ഞാലക്കുട അഡീ. ജഡ്ജി റിനോ ഫ്രാന്‍സിസിന്റെ മകനാണ് വാഹനം ഓടിച്ചത്. ജഡ്ജിയുടെ പേരിലാണ് കാര്‍. അശ്രദ്ധമായും അപകടകരമായും കാര്‍ ഓടിച്ച പ്രതിക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തത്.
രാവിലെ മൂന്ന് മണിക്കാണ് സംഭവം. തട്ടുകട അടച്ച് ജയബാലകൃഷ്ണന്‍ വീട്ടിലേക്ക് പോകുമ്പോള്‍ സ്‌കൂട്ടറില്‍ വന്ന് കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജയബാലകൃഷ്ണന്‍ തെറിച്ചുവീണു. കാര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബെന്‍സ് കാര്‍ ആണ് പതിനേഴുകാരന്‍ ഓടിച്ചത്. അശ്രദ്ധമായി വാഹനം ഓടിക്കല്‍, മനഃപൂര്‍വ്വമല്ലാത്ത നരഹത്യ എന്നി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് വിവരം തിരക്കിയപ്പോള്‍ ജഡ്ജി തട്ടിക്കയറിയെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. 'നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ വരേണ്ട' എന്ന് പറഞ്ഞാണ് തട്ടിക്കയറിയതെന്ന് ജയബാലകൃഷ്ണന്റെ സഹോദരീപുത്രി ജയലക്ഷ്മി പറഞ്ഞു. കേസുമായി മുന്നോട്ടുപോകുമെന്നും സഹോദരീപുത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates