പൊലീസ് കസ്റ്റഡിയിലെടുത്ത കാർ ടിവി ദൃശ്യം
Kerala

കുട്ടിയെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി; വാഹനം ഓടിച്ചയാള്‍ കസ്റ്റഡിയില്‍

അപകടം അറിഞ്ഞില്ലെന്ന് മൊഴി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവ കുട്ടമശ്ശേരിയില്‍ കുട്ടിയെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ കാര്‍ പൊലീസ് കണ്ടെത്തി. കങ്ങരപ്പടിയില്‍ നിന്നും പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് കാറിന്റെ നമ്പര്‍ പ്ലേറ്റ് മനസ്സിലാക്കി കാറുടമയെ തിരിച്ചറിഞ്ഞത്.

ഇന്നലെയാണ് ഓട്ടോയില്‍ നിന്നും വീണ ഏഴു വയസ്സുകാരനെ പിന്നാലെ വന്ന കാര്‍ ഇടിച്ചത്. കുട്ടിയെ പിന്നില്‍ നിന്നും ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. കലൂര്‍ സ്വദേശി മഞ്ജു തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.

വാഹനം ഓടിച്ചത് താനല്ലെന്നാണ് മഞ്ജു പൊലീസിനെ അറിയിച്ചത്. വാഹന ഉടമയുടെ ബന്ധുവാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് പൊലീസിന് മൊഴി നല്‍കിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലാണ്. അച്ഛന്‍ ഓടിച്ചിരുന്ന ഓട്ടോയില്‍ സഹോദരിക്കൊപ്പം പിന്നില്‍ ഇരിക്കുകയായിരുന്നു കുട്ടി. ഓട്ടോയുടെ വാതില്‍ അപ്രതീക്ഷിതമായി തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

അരിയാഹാരം ഒരു നേരം മാത്രം, ബ്രഹ്മചര്യം നിര്‍ബന്ധം; നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

ട്രെയിനിൽ കടത്തിയത് അരക്കിലോയിലേറെ എംഡിഎംഎ; നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

'ചിലര്‍ നമ്മളെ വലിച്ച് താഴെയിടാന്‍ കാശ് മുടക്കും'; 'ഫ്രീ പിആര്‍' എന്ന് പ്രതിഭ; ഐഐ വിഡിയോകള്‍ക്കെതിരെ നടി

കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കാൻ സുരേഷ് ഗോപിയുടെ ശ്രമം; കെ മുരളീധരൻ