കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം 
Kerala

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം; നാലു വയസ്സുകാരി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കല്‍പ്പറ്റ: ലക്കിടി താസ ഹോട്ടലിന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലു വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മല്‍ വീട്ടില്‍ ഷാജഹാന്‍ - ഷാഹിത ദമ്പതികളുടെ മകള്‍ ആയിഷ ഫത്തൂല്‍ (4) ആണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്.

അപകടത്തെത്തുടര്‍ന്ന് പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍ തന്നെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മേപ്പാടിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Car overturns into a stream; four-year-old girl dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായിക്ക് നിര്‍ണായകം; അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

ബ്രസീല്‍ ഇടതുപക്ഷത്തു തന്നെ; ലുല ഡ സില്‍വയ്ക്ക് വിജയം; അധികാരത്തില്‍ നാലാം തവണ

കുവൈത്തില്‍ മാലിന്യകൂമ്പാരത്തില്‍ ഇന്ത്യക്കാരന്റെ മൃതദ്ദേഹം; സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരന്‍ കസ്റ്റഡിയില്‍

പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; വയനാട്ടിൽ ഭാ​ഗിക അവധി

സ്‌പെയിനില്‍ ബാഴ്സലോണയ്ക്ക് തോല്‍വി, എല്‍ ക്ലാസിക്കോയില്‍ 'ഡബിളടിച്ച്' എംബാപെ, റയലിന് ജയം