Case against Indu Menon on Akhil P Dharmajan's complaint Social Media
Kerala

'സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തി', അഖില്‍ പി ധര്‍മജന്റെ പരാതിയില്‍ ഇന്ദുമേനോനെതിരെ കേസ്

റാം C/o ഓഫ് ആനന്ദി എന്ന നോവലുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളാണ് പരാതിയുടെ അടിസ്ഥാനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദത്തില്‍ എഴുത്തുകാരി ഇന്ദുമേനോനെതിരെ കേസ്. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന യുവനോവലിസ്റ്റ് അഖില്‍ പി ധര്‍മജന്റെ പരാതിയില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. ഇന്ദു മേനോന്‍ സെപ്തംബര്‍ പതിനഞ്ചിന് ഹാജരാകണം എന്നും കോടതി നിര്‍ദേശിച്ചു.

കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരത്തിന് അഖില്‍ പി ധര്‍മജനെ അര്‍ഹനാക്കിയ റാം C/o ഓഫ് ആനന്ദി എന്ന നോവലുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളാണ് പരാതിയുടെ അടിസ്ഥാനം. സാമൂഹിക മാധ്യമങ്ങളില്‍ എഴുത്തുകാരി ഉന്നയിച്ച വിമര്‍ശനങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഖില്‍ പി ധര്‍മജന്‍ പരാതി നല്‍കിയത്. വിമര്‍ശനങ്ങള്‍ തന്നെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലാണെന്നാണ് എഴുത്തുകാരന്റെ ആക്ഷേപം.

അഖില്‍ പി ധര്‍മജന് എതിരായ പ്രതികരണത്തിന് പിന്നാലെ എഴുത്തുകാരി ഇന്ദുമേനോനെതിരെയും സോഷ്യല്‍ മീഡിയയില്‍ വ്യാപക എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. റാം കെയര്‍ ഓഫ് ആനന്ദി വിമര്‍ശനവുമായി ബന്ധപ്പെട്ട ഗ്രന്ഥകാരനും സംഘാംഗങ്ങളും വളരെ മോശമായ രീതിയില്‍ വെര്‍ച്വല്‍ മോബ് ലിഞ്ചിങ് നടത്തിയിരുന്നു. എന്ന ഇന്ദുമേനോനും വ്യക്തമാക്കിയിരുന്നു. വിദ്വേഷകരവും സ്ത്രീവിരുദ്ധവും അശ്ലീലകരവുമായ ഏകദേശം 150 ഓളം പോസ്റ്റുകള്‍ ലഭിച്ചിട്ടുണ്ട്. 1000 ത്തോളം കമന്റുകളും ലഭിച്ചിട്ടുണ്ടെന്നും ഇന്ദുമേനോന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നു.

Case against Indu Menon on Akhil P Dharmajan's complaint.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT