വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍  ഫയല്‍ ചിത്രം
Kerala

വയനാട്: സംസ്ഥാനം വിശദ റിപ്പോര്‍ട്ട് നല്‍കിയത് 13ന്; ആവശ്യപ്പെട്ടത് 2,219 കോടി; പരിഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

153.46 കോടി രൂപ എന്‍ഡിആര്‍എഫ് ഫണ്ടായി സംസ്ഥാനത്തിന് നല്‍കിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഈ മാസം പതിമൂന്നിനെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2219 കോടി രൂപയാണ് പുനരധിവാസത്തിന് ധനസഹായമായി ആവശ്യപ്പെട്ടത്. ഇത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

153.46 കോടി രൂപ എന്‍ഡിആര്‍എഫ് ഫണ്ടായി സംസ്ഥാനത്തിന് നല്‍കിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു. ദുരന്തഭൂമിയില്‍ നിന്ന് ആളുകളെ എയര്‍ഡ്രോപ്പ് ചെയ്യുന്നതിനും മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായും ദുരന്തമേഖലയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും മറ്റുമായാണ് ഈ തുക ചെലവഴിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നവംബര്‍ 16നാണ് ഉന്നതാധികാരസമിതി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 153.46 കോടി രൂപ സംസ്ഥാനത്തിനായി നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു

ദുരന്തത്തിലെ കേന്ദ്രസഹായം വൈകുന്നതില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നവംബര്‍ അവസാനത്തോടെ ഉന്നതാധികാരസമിതിയുടെ തീരുമാനം അറിയിക്കുമെന്ന് കേസ് കഴിഞ്ഞ തവണ പരിഗണിക്കുന്നതിനിടെ കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ബെഞ്ചാണ് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT