Rajendra Vishwanath Arlekar 
Kerala

'സർവകലാശാലകളിൽ വേണ്ടത് സമൂഹത്തിനും ജനങ്ങൾക്കും വേണ്ട കോഴ്‌സുകൾ'

കണ്ണൂർ സർവകലാശാല താവക്കരെ ക്യാംപസിൽ ഫോക്‌ലോര്‍ ആർട്ട് ഗാലറി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കണ്ണൂർ: സമൂഹത്തിനും നാടിനും ജനങ്ങൾക്കും വേണ്ട കോഴ്‌സുകളാണ് സർവകലാശാലകളിൽ പഠിപ്പിക്കേണ്ടതെന്ന് ഗവർണറും സർവകലാശാല ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. കണ്ണൂർ സർവകലാശാല മാങ്ങട്ടുപറമ്പ് ക്യാമ്പസിൽ പിഎം ഉഷ പദ്ധതിപ്രകാരം നവീകരിച്ച സർവകലാശാല സെനറ്റ് ഹാൾ, സെമിനാർ ഹാൾ, 40 സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

30 വർഷം പൂർത്തിയാക്കിയ കണ്ണൂർ സർവകലാശാല വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ ഗവർണർ അഭിനന്ദിച്ചു. വിദ്യാഭ്യാസ രംഗത്ത് വീണ്ടുമൊരു വലിയ കുതിച്ചുചാട്ടം വേണ്ട സമയമാണ്. അതിന് ദിശയൊരുക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. പല പ്രൊഫഷണൽ കോഴ്‌സുകളിലും 50 ശതമാനം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് വൈസ് ചാൻസലർമാർ പറയുന്നു. എന്തുകൊണ്ട് ഇത് സംഭവിക്കുന്നുവെന്ന് ആത്മപരിശോധന നടത്തണം. ഇത് തടയാനും വിദ്യാർഥികൾ വിദേശ നാടുകളിലേക്ക് പോകുന്ന പ്രവണത ചെറുക്കാനും എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നാമോരോരുത്തരും കൂട്ടായി ചിന്തിക്കേണ്ടതുണ്ട്.

അധ്യാപന കാര്യത്തിൽ യുജിസിയുടെ മാനദണ്ഡങ്ങൾ സ്വകാര്യ കോളജുകൾ കർശനമായി പാലിക്കണമെന്ന് ഗവർണർ ഓർമിപ്പിച്ചു. യോഗ്യതയില്ലാത്ത അധ്യാപകരെക്കുറിച്ചുള്ള പരാതികൾ ചാൻസലർ എന്ന നിലയിൽ തനിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ ഡോ. കെകെ സാജു, രജിസ്ട്രാർ ഡോ. ജോബി കെ ജോസ് എന്നിവർ സംസാരിച്ചു.

സർവകലാശാല പുതുതായി ആരംഭിക്കുന്ന കോഴ്‌സുകളായ എം.എസ്.ഡബ്ല്യു ലൈഫ് ലോങ് ലേണിങ്, ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കളരിപ്പയറ്റ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ കളരിപ്പയറ്റ്, ഡിപ്ലോമ പ്രോഗ്രാം ഇൻ തിയോളജി, എഇഡിപി പ്രോഗ്രാം ഇൻ വുഡ് സയൻസ് ആൻഡ് ടെക്‌നോളജി, സംസ്‌കൃത ബിരുദ-ബിരുദാനന്തര കോഴ്‌സ്, ഐബിഎം ക്യുറേറ്റഡ് എംബിഎ പ്രോഗ്രാം ഇൻ ഡാറ്റ അനലിറ്റിക്‌സ് എന്നീ കോഴ്‌സുകൾക്കും ഗവർണർ ആരംഭം കുറിച്ചു.

മികച്ച എൻഎസ്എസ് യൂണിറ്റുകൽക്കുള്ള പുരസ്‌കാരം കാഞ്ഞങ്ങാട് നെഹ്‌റു കോളജ്, കണ്ണൂർ കൃഷ്ണമേനോൻ ഗവ. വനിത കോളജ്, പയ്യന്നൂർ കോളജ്, ഡബ്ല്യു. എംഒ ഇമാം ഗസ്സാലി ആർട്‌സ് ആൻഡ് സയൻസ് കോളജ് പനമരം, പഴശ്ശിരാജ എൻഎസ്എ‌സ് കോളജ് മട്ടന്നൂർ എന്നിവർ ഗവർണറിൽ നിന്ന് സ്വീകരിച്ചു. ക്വിസ് മത്സരത്തിൽ വിജയികളായ ഗീതിക യുകെ (എസ്എൻ കോളജ് കണ്ണൂർ), പൃഥ്വി പവിത്രൻ (ബ്രണ്ണൻ കോളജ് തലശ്ശേരി) എന്നിവരും സമ്മാനം സ്വീകരിച്ചു.

നേരത്തെ സർവകലാശാലയുടെ താവക്കരെ ക്യാംപസിൽ കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ സ്ഥാപിച്ച ഫോക്‌ലോര്‍ ആർട്ട് ഗാലറിയുടെയും കേരള സ്റ്റേറ്റ് ഹാൻഡ് ലൂം ഡവലപ്പ്‌മെന്റ് കോർപറേഷന്റെ സഹകരണത്തോടെ സ്ഥാപിച്ച കൈത്തറി മ്യൂസിയത്തിന്റെയും ഉദ്ഘാടനം ചാൻസലർ നിർവഹിച്ചു.

Chancellor Rajendra Vishwanath Arlekar inauguration Kannur University

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ മുഖ്യമന്ത്രിയല്ല, മുഖ്യസേവകനെന്ന് വിജയ്; 'എല്ലാത്തിലും ബ്ലാക് ആന്‍ഡ് വൈറ്റ് ആയി തുടരും'

തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒഴിവായത് വന്‍ അപകടം

അമേരിക്കയ്ക്ക് ഗള്‍ഫ് ഇനി സുരക്ഷിതമല്ല; യുദ്ധത്തില്‍ തകര്‍ന്നത് 20 ലധികം സൈനിക കേന്ദ്രങ്ങള്‍; നഷ്ടം നികത്താനാകാത്തതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വീണ്ടും ഹിറ്റ് അടിക്കാന്‍ ജയസൂര്യ-വിനായകൻ കോമ്പോ; ഒപ്പം ബേബി ജീനും; വരുന്നു 'ടെെറ്റന്‍സ്'

പുതുമുഖങ്ങളുടെ 'തർക്കം'; അംബേദ്കർ ആശയങ്ങള്‍ പറയുന്ന ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT