ശണം വിളിച്ച് തേങ്ങയുടച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ റോഡ് ഉദ്ഘാടനം ചെയ്യുന്നു screen grab
Kerala

'സ്വാമിയേ ശരണമയ്യപ്പാ', തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം; റോഡില്‍ പിറന്നാള്‍ ആഘോഷിച്ച് ചാണ്ടി ഉമ്മന്‍

മാര്‍ച്ചിനു ശേഷം പ്രതിഷേധിക്കാനെത്തിയ പ്രവര്‍ത്തകരുമായി കുശലം പറഞ്ഞും ചിരിച്ചും അവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാവില്ലെന്നും ഉറപ്പു നല്‍കിയാണ് പറഞ്ഞയച്ചത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: റോഡില്‍ തേങ്ങ ഉടച്ച് 'സ്വാമിയേ ശരണമയ്യപ്പാ' വിളിച്ച് അവിടെ തന്നെ പിറന്നാള്‍ കേക്ക് മുറിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ചാണ്ടി ഉമ്മന്‍ എംഎല്‍എ യുടെ നാല്‍പ്പതാം പിറന്നാളായിരുന്നു ഞായറാഴ്ച.

റോഡ് ഉദ്ഘാടനച്ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പില്‍, ബ്ലോക്ക് പ്രസിഡന്റ് ലതാ സലിമോന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിനു കെ പോള്‍, ജില്ലാ പഞ്ചായത്തംഗം സിനി മാത്യു, പഞ്ചായത്തംഗം കെ ബി ഗിരീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം എംഎല്‍എ ഓഫീസിലേയ്ക്ക് എന്‍ഡിഎ പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി മാര്‍ച്ച് നടത്തിയപ്പോള്‍ അവരോട് ചാണ്ടി ഉമ്മന്‍ കുശലം പറയുന്നത് വാര്‍ത്തയായിരുന്നു. മാര്‍ച്ചിനു ശേഷം പ്രതിഷേധിക്കാനെത്തിയ പ്രവര്‍ത്തകരുമായി കുശലം പറഞ്ഞും ചിരിച്ചും അവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാവില്ലെന്നും ഉറപ്പു നല്‍കിയാണ് പറഞ്ഞയച്ചത്. വെള്ളിയാഴ്ച രാവിലെ 11ന് പുതുപ്പള്ളി വെട്ടത്തുകവലയിലെ ഓഫീസിനു മാര്‍ച്ച്.

പുതുപ്പള്ളി മണ്ഡലത്തില്‍ വികസന മുരടിപ്പ് ആരോപിച്ചായിരുന്നു എന്‍ഡിഎ പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഓഫിസിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

chandy oommen road inauguration viral video and with birthday celebration

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരിച്ചടി തുടര്‍ന്ന് ഇറാന്‍, സല്‍മാന്‍ തുറമുഖം ആക്രമിച്ചു; ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ത്തെന്ന് അമേരിക്ക

യുകെയ്ക്ക് എതിരെ ഇറാന്‍, സൈപ്രസിലെ സൈനിക താവളത്തിന് നേരെ ആക്രമണം

'സത്യം പറ ചേട്ടാ, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ'; സഞ്ജു സാംസണെ പ്രശംസിച്ച് സിനിമാ ലോകവും

പാലക്കാട് രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാര്‍ഥി?; അന്തിമ പട്ടിക സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറി

കാട്ടാന ആക്രമണം, ചികിത്സയിലായിരുന്ന ആദിവാസി മരിച്ചു

SCROLL FOR NEXT