കോഴിക്കോട്: ബിഗ് ടിവി അവതാരക അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ.അബ്ദുല്ല ബാസിലിനെതിരെ കേസ്. കൊച്ചി സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. എ.പി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീകളെ കുറിച്ചുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയുടെ പേരിലാണ് കേസ്.
അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയില്‍ ചാനല്‍ ചര്‍ച്ചയുടെ വസ്തുതകള്‍ തെറ്റായി പ്രചരിപ്പിക്കുന്ന രീതിയില്‍ വിഡിയോകളും സന്ദേശങ്ങളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നതിനും ദേഹോപദ്രവം ഏല്‍പ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയും അതിലൂടെ സമൂഹത്തില്‍ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ബിഎന്‍എസ് 192, 351 (1), 353, 3(5) എന്നീ വകുപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ വകുപ്പ് 67ഉം ചുമത്തിയാണ് കേസെടുത്തത്.
ചാനല്‍ ചര്‍ച്ചയുടെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ബാസില്‍ അവതാരക മുസ്ലിം വിരുദ്ധ നിലപാടാണ് സ്വീകരിച്ചത് എന്ന് ആരോപിച്ചിരുന്നു. ബാസിലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെ തനിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവതാരക പരാതി നല്‍കിയത്. മാപ്പ് പറഞ്ഞിട്ടും സൈബര്‍ ആക്രമണവും വധഭീഷണിയും ഉണ്ടായെന്നാണ് അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates