ഇടിച്ച കാർ, ജയബാലകൃഷ്ണൻ 
Kerala

ചേരാനെല്ലൂര്‍ വാഹന അപകടം; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം; വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും

പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: ചേരാനെല്ലൂരില്‍ ആഢംബര കാര്‍ ഇടിച്ച് തട്ടുകട നടത്തുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ച അപകടത്തില്‍ അഡീഷണല്‍ ജഡ്ജിയുടെ പതിനേഴുകാരനായ മകനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയില്ല. കേസില്‍ വാഹന ഉടമയെ പ്രതി ചേര്‍ക്കുമെന്നും പൊലീസ് പറഞ്ഞു അശ്രദ്ധമായും അപകടകരമായും കാര്‍ ഓടിച്ച പ്രതിക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തത്.

വാഹനം ഓടിക്കാനുള്ള കൊതി കൊണ്ടാണ് അച്ഛന്റെ ആഡംബര കാര്‍ എടുത്തതെന്ന് പതിനേഴുകാരന്‍ പൊലീസില്‍ മൊഴി നല്‍കിയത്. ആലുവയിലെ ഫ്‌ലാറ്റില്‍നിന്നാണ് വാഹനം എടുത്തതെന്ന് പതിനേഴുകാരന്‍ പൊലീസിനോട് പറഞ്ഞു. ചേരാനല്ലൂരില്‍ വാഹനം തിരിച്ച് ആലുവയിലേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് അപകടം നടന്നത്. മഴകാരണം ജയബാലകൃഷ്ണന്റെ സ്‌കൂട്ടര്‍ കണ്ടില്ല. കാറുമായി പുറത്തേക്ക് പോകുമ്പോള്‍ വീട്ടുകാര്‍ ഫ്‌ലാറ്റിന്റെ മൂന്നാം നിലയിലായിരുന്നു. താഴെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുക്കുന്നത് വീട്ടുകാര്‍ കണ്ടില്ല. വെറുതേ കറങ്ങാന്‍ ഇങ്ങിയതാണെന്നും പതിനേഴുകാരന്‍ പൊലീസിനോട് പറഞ്ഞു.

വാഹനാപകടത്തിന്റെ കേസാണ് നിലവില്‍ എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ രക്ത സാംപിള്‍ എടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായാല്‍ മറ്റു വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട അഡീഷനല്‍ ജഡ്ജിയുടെ മകനാണ് പിടിയിലായ പതിനേഴുകാരന്‍.

Cheranalloor Accident: Bail Granted to Judge's 17-Year-Old Son

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിഎസ്‌സി ചെയര്‍മാനെ പുറത്താക്കണം'; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ

പ്രോട്ടീന്‍ കലവറ, ചതുരപ്പയര്‍ ഗ്രോബാഗിലും വളരും; വള്ളി നിറയെ കായ്ക്കാന്‍ സിംപിള്‍ ടിപ്

'വൈദേകം റിസോര്‍ട്ടിലെ ഇപി ജയരാജന്റെ ഭാര്യയുടെ നിക്ഷേപം റിട്ടയര്‍ ആനുകൂല്യങ്ങള്‍ കൊണ്ടാണോ?; ചോദ്യങ്ങളുമായി ഇപി ശ്യാംജിത്ത്

'താന്‍ മോഹന്‍ലാലിനെ വച്ചല്ലേ സിനിമ ചെയ്യൂ, എന്നെ വിളിക്കില്ലല്ലോ' എന്ന് മമ്മൂക്ക ചോദിച്ചു; അങ്ങനെ ആ സിനിമ പിറന്നുവെന്ന് കമല്‍

ONGC: 50 ട്രെയിനി ഒഴിവുകൾ; സ്റ്റൈപ്പൻഡ് 27,000 രൂപ വരെ, ഇപ്പോൾ അപേക്ഷിക്കാം