ഇടുക്കി ഡാം, ഫയല്‍ 
Kerala

ചെറുതോണി അണക്കെട്ട് പൂര്‍ണസുരക്ഷിതം; ഷട്ടര്‍ റോപ്പിന് കേടുപാടില്ല; പരിശോധന പൂര്‍ത്തിയാക്കി

വളരെ കൃത്യമായി ഒരോ പോയിന്റും പരിശോധിച്ചു. ഗേറ്റുകള്‍ എല്ലാം ഉയര്‍ത്തി. യാതൊരു പ്രശ്‌നവും പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി ചെറുതോണി അണക്കെട്ടിലെ ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിച്ച സംഭവത്തില്‍ റോപ്പിന് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഡപ്യൂട്ടി ചീഫ് എന്‍ജീനിയര്‍ പിഎന്‍ ബിജു. ഇനി പരിശോധനകള്‍ നടത്തേണ്ടതില്ലെന്നും പൊലീസിന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറുതോണി അണക്കെട്ടില്‍ ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. വളരെ കൃത്യമായി ഒരോ പോയിന്റും പരിശോധിച്ചു. ഗേറ്റുകള്‍ എല്ലാം ഉയര്‍ത്തി. യാതൊരു പ്രശ്‌നവും പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദ്രാവകം ഒഴിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഡാമില്‍ യുവാവ് അതിക്രമിച്ച് കയറിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ജൂലൈ 22 നാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഡാമില്‍ കയറിയത്. ഇയാള്‍ ഡാമിനോടനുബന്ധിച്ചുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉള്‍പ്പടെ പതിനൊന്ന് ഇടങ്ങളില്‍ താഴിട്ടുപൂട്ടുകയും ചെയ്തിരുന്നു. കൂടാതെ, ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തിരുന്നു. 
വിദേശത്തുള്ള യുവാവിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെട്രോള്‍ പമ്പുകള്‍ വഴി മണ്ണെണ്ണ; നടപടി ലഘൂകരിച്ച് പെട്രോളിയം മന്ത്രാലയം

Weekly Rashi Phalam (March 30- April 05, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

റിക്കല്‍ടന്‍ 81, രോഹിത് 78; തോറ്റ് തുടങ്ങുന്ന പതിവ് വിട്ട് മുംബൈ ഇന്ത്യൻസ്; ത്രില്ലറിൽ കെകെആറിനെ തുരത്തി

8,000 രൂപയുടെ 'ഇല്ലത്തരസി' കൂപ്പൺ, സ്ത്രീകൾക്ക് എല്ലാ മാസവും 2000 രൂപ; വാ​ഗ്ദാനങ്ങൾ വാരിക്കോരി...

കൊളംബോയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം നല്‍കി ഇന്ത്യ; നന്ദി അറിയിച്ച് ശ്രീലങ്ക

SCROLL FOR NEXT