ചെറുവള്ളികുള്ളന്‍ പശു 
Kerala

ചെറുവള്ളി എസ്റ്റേറ്റിൽ 12 'ചെറുവള്ളിക്കുള്ളൻ' പശുക്കൾ ചത്തു; ഇടിമിന്നലേറ്റതെന്ന് സംശയം

കൈതച്ചക്ക കൃഷിക്കായി തളിച്ച വളത്തില്‍ നിന്നുള്ള വിഷാംശമാണോ മരണകാരണമെന്നും പരിശോധിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

കോട്ടയം: എരുമേലി ചെറുവള്ളി എസ്‌റ്റേറ്റില്‍ 'ചെറുവള്ളി കുള്ളന്‍' എന്നറിയപ്പെടുന്ന നാടന്‍ ഇനം പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. 12 പശുക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഇടിമിന്നലേറ്റ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഒരു തൊഴിലാളിയുടെ മൂരിയും പശുവും കിടാവും ഉള്‍പ്പടെ എട്ടും, മറ്റു രണ്ട് തൊഴിലാളികളുടെ നാലു പശുക്കളുമാണ് ചത്തത്. മിന്നലേറ്റ് തന്നെയാണോ മരണം എന്ന് പരിശോധിച്ചു വരികയാണ്.

എസ്‌റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ കൈതച്ചക്ക കൃഷി ചെയ്യുന്നുണ്ട്. കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന വളം മഴയില്‍ സമീപസ്ഥലങ്ങളിലേക്കോ നീര്‍ച്ചാലിലേക്കോ എത്തി പശുക്കള്‍ വിഷാംശം നിറഞ്ഞ വളം കുടിച്ചതാണോ എന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. ബുധനാഴ്ച്ച വൈകീട്ടോടെയാണ് സംഭവം നടക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാവിലെ തൊഴുത്തില്‍ നിന്ന് പോകുന്ന പശുക്കള്‍ സന്ധ്യയോടെ തിരികെ എത്താറാണ് പതിവ്. എന്നാല്‍ നല്ല മഴയും മിന്നലും കാരണം പശുക്കള്‍ വൈകിട്ട് തൊഴുത്തില്‍ തിരികെ എത്തിയില്ല.

രാവിലെ തോട്ടം തൊഴിലാളികളാണ് ചത്ത നിലയില്‍ പശുക്കളെ കാണുന്നത്. ജില്ലാ വെറ്റിനറി ഡോക്ടര്‍മാരും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. എസ്റ്റേറ്റില്‍ യന്ത്ര സഹായത്തോടെ കുഴിയെടുത്ത് പശുക്കളെ കുഴിച്ചിട്ടു. ചെറുവള്ളിക്കുള്ളന്‍ എന്ന വിളിപ്പേരിലുള്ള പശുക്കള്‍ സാധാരണ പശുക്കളുടെ അത്ര അളവില്‍ പാല്‍ ഉല്‍പാദിപ്പിക്കില്ലെങ്കിലും ഇവയുടെ പാലിന് ഔഷധഗുണം കൂടുതലാണെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. ഈ പശുക്കളുടെ പാലും ചാണകവും കിടാവുകളും വില്‍പന നടത്തുന്നത് കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗ്ഗമാണ്.

Cheruvallikullan breed cows were found dead in Cheruvalli Estate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെ ഹാജരാകാന്‍ കഴിയില്ല'; ഇഡിക്ക് പിണറായി വിജയന്റെ കത്ത്

ഗൾഫിൽ ജോലി നോക്കുന്നുണ്ടോ?; 65 ഒഴിവുകൾ, ITI മതി, അഭിമുഖം 25ന്

വിവാഹത്തിനു വേണ്ടി മാത്രം മതം മാറുന്നത് അനുവദിക്കാനാകില്ല: ബോംബെ ഹൈക്കോടതി

'ജയിലറിൽ മോഹൻലാൽ ഇതിലും കൂടുതൽ സമയമുണ്ടായിരുന്നു'; ട്രോളിൽ മുങ്ങി ഡ്രോൺ ഷോ

'ആരാണ്? എന്താണ്?'; ഒമര്‍ ലുലുവിന്റെ പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷറഫുദ്ദീന്‍; ഒഴിവാക്കിയതാണെന്ന് കമന്റുകള്‍