പിണറായി വിജയന്‍  Facebook
Kerala

'പി കെ ശശി വഞ്ചകന്‍, ചരിത്രം ഇത്തരക്കാര്‍ക്ക് ഒരു കാലത്തും ജയം കൊടുത്തിട്ടില്ല'; പിണറായി വിജയന്‍

സിപിഎം വിട്ട് ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സിപിഎം വിട്ട് ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി കെ ശശി വഞ്ചകനാണെന്നും വഞ്ചകന്‍മാര്‍ക്ക് ചരിത്രം ഒരു കാലത്തും ജയം കൊടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളം രക്ഷപ്പെടാന്‍ പാടില്ലെന്നും കേരളം തകരണം എന്നുമുള്ള സമീപനമാണ് കേന്ദ്രത്തിനുള്ളതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഒറ്റപ്പാലത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു പിണറായി വിജയന്‍ പി കെ ശശിയെ വിമര്‍ശിച്ചത്. കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. കേരളത്തിന് ആര്‍എസ്എസിനെയും ബിജെപിയെയും സ്വീകരിക്കാനാവില്ല. കേരളം രക്ഷപ്പെടാതിരിക്കണം എന്ന ബിജെപിയുടെ നയത്തെ യുഡിഎഫ് ചോദ്യം ചെയ്യുന്നില്ലെന്നും പാര്‍ലമെന്റില്‍ നിര നിരയായി ഇരിക്കുന്ന യുഡിഎഫ് എംപിമാര്‍ ആരും അതിന് ശ്രമിക്കുന്നില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ബിജെപിയോട് ഒപ്പം ചേര്‍ന്ന് കേരളം തകരട്ടെ എന്നാണ് യുഡിഎഫും ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Chief minister pinarayi vijayan against pk sasi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശം'; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി

200ലേറെ വര്‍ഷം പഴക്കം; ജൂതപാരമ്പര്യത്തിന്റെ ഭാഗമായ കെട്ടിടം; ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ വന്‍തീപ്പിടിത്തം

വാട്‌സ്ആപ്പില്‍ സന്ദേശം അയച്ച് പണം തട്ടല്‍; മുന്നറിയിപ്പുമായി പൊലീസ്

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി മരിച്ചു

അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തിളങ്ങി 'കരിന്തിരി'; ജിതിൻ പ്രകാശിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം