വിഴിഞ്ഞം തുറമുഖം ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും  Social Media
Kerala

'പ്രസംഗിച്ചത്‌ ഇതുവരെ ഉണ്ടാകാത്ത കാര്യം, നന്ദി പറഞ്ഞപ്പോള്‍ ഒന്ന് ചിരിച്ചു'; പ്രധാനമന്ത്രിയുമായുള്ള സംഭാഷണം വെളിപ്പെടുത്തി മുഖ്യമന്ത്രി

നാടിന്റെ പൊതുവായ പുരോഗതിയില്‍ നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കുമ്പോഴും സഹായിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇതിന് മുതിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് സംസ്ഥാനത്തെ കയ്യൊഴിയുന്ന നിലപാടെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പൊതുവായ പുരോഗതിയില്‍ നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കുമ്പോഴും സഹായിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇതിന് മുതിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാലക്കാട് ജില്ലാ അവലോകന യോഗത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണം ഉദ്ധരിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വികസന കാര്യങ്ങളില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് നിന്നതിന്റെ ഉദാഹരണം എന്ന നിലയിലാണ് വിഴിഞ്ഞത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്.

''സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച് വികസന കാര്യങ്ങളില്‍ ഒന്നിച്ച് നീങ്ങണം. അതിന്റെ തെളിവാണ് വിഴിഞ്ഞം തുറമുഖം എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ചടങ്ങിന് ശേഷം പ്രധാനമന്ത്രിയെ യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ പോയി. അവിടെ വച്ച് അദ്ദേഹത്തോട് 'വന്നതിന് നന്ദി, ഒപ്പം അവസാനം പറഞ്ഞ വാചകത്തിനും നന്ദി. എന്ന് പറഞ്ഞു. വികസന കാര്യങ്ങളില്‍ സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച് ഒന്നിച്ച് നില്‍ക്കണം എന്ന കാര്യമായിരുന്നു സൂചിപ്പിച്ചത്. പക്ഷേ പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. ഒരു ചിരിയായിരുന്നു മറുപടി. എന്തായിരുന്നു ആ ചിരിയുടെ അര്‍ത്ഥം എന്ന് എല്ലാവര്‍ക്കും അറിയാം. പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞത് ഇതുവരെ ഉണ്ടാകാതിരുന്ന ഒരു കാര്യമായിരുന്നു''. എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തിന്റെ മുന്നേറ്റം സംസ്ഥാനത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. വലിയ പങ്ക് കേരളത്തിനുണ്ട്. ആ പങ്ക് കേരളത്തിന് ലഭിച്ചില്ല. അത് വേദനിപ്പിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

പ്രതിസന്ധികള്‍ മറികടന്ന് സംസ്ഥാനം പിടിച്ചു നിന്നത് തനത് വരുമാനം വര്‍ധിപ്പിച്ചാണ്. കോവിഡ് കാലത്ത് നേരിട്ട തിരിച്ചടി വേഗത്തില്‍ മറികടക്കാന്‍ കഴിഞ്ഞു. ഇത് ജന പങ്കാൡത്തോടെ സാധ്യമായതാണ്. ഒരുമയുടെയും ഐക്യത്തിന്റെയും ഭാഗമായാണ് ഇത് സംഭവിച്ചത്. മുന്ന് വര്‍ഷത്തെ തനത് വരുമാന കണക്ക് പരിശോധിച്ചാല്‍ കേരളത്തിന്റെ തനത് നികുതി വരുമാനം 47,000 കോടിയില്‍ നിന്ന് 81,000 കോടിയായി വര്‍ധിപ്പിക്കാന്‍ ആയി. ആകെയുള്ള തനത് വരുമാനം 55,000 കോടിയില്‍ നിന്ന് 1,04,000 കോടിയായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഇതാണ് പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത്. ആവശ്യമായ സഹായമല്ല, ഒരു സഹായവും ലഭിച്ചില്ല. സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് ഉണ്ടായത്. പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത് തനത് വരുമാനത്തിലെ വര്‍ധന നേടിയത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

SCROLL FOR NEXT