ഹൈക്കോടതി/ ഫയല്‍ ചിത്രം 
Kerala

കേരളീയത്തിന്റെ തിരക്കിലെന്ന് ചീഫ് സെക്രട്ടറി' കോടതിയെ നാണം കെടുത്തുന്ന നടപടി; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

 കേരളീയം പരിപാടിയുടെ തിരക്കില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി വി വേണു അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകാതിരുന്നതാണ് വിമര്‍ശനത്തിന് കാരണം. ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

 കേരളീയം പരിപാടിയുടെ തിരക്കില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി വി വേണു അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ചീഫ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. 

സമയബന്ധിതമായി ശമ്പളം കൊടുത്തുതീര്‍ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി മുന്‍പ് വ്യക്തമാക്കിയിരുന്നു. ഉത്തരവ് പുറത്തുവന്നതിന് ശേഷവും ശമ്പളം മുടങ്ങിയതോടെയാണ് ജീവനക്കാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ചീഫ് സെക്രട്ടറി ഹാജരാകുന്നതിനായി ഹര്‍ജി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT