മുഹമ്മദ് ഷിഫാന്‍(missing) special arrangement
Kerala

പരീക്ഷ എഴുതാന്‍ പോയ കുട്ടി തിരിച്ചെത്തിയില്ല, കൊച്ചിയില്‍ 13കാരനെ കാണാതായി, അന്വേഷണം

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കുട്ടി വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:കൊച്ചി ഇടപ്പള്ളിയില്‍ നിന്നും 13 വയസ്സുകാരനെ കാണാതായി(missing). എളമക്കര സ്വദേശി മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. ഇന്ന് ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. ഇടപ്പള്ളി അല്‍ അമീന്‍ സ്‌കൂളില്‍ നിന്നും പരീക്ഷ എഴുതി വരുന്ന വഴിയിലാണ് കുട്ടിയെ കാണാതായത്. വിവരം ലഭിക്കുന്നവര്‍ 9633020444 നമ്പറില്‍ അറിയിക്കുക.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കുട്ടി വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ടത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. 2.30ക്ക് പരീക്ഷ കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് എത്തേണ്ടതായിരുന്നു. എന്നാല്‍ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. അപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം രക്ഷിതാക്കള്‍ക്ക് മനസിലായത്. തുടര്‍ന്ന് എളമക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇടപ്പള്ളിയിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടി തിരുവനന്തപുരത്തുള്ള ബന്ധുവീട്ടില്‍ എത്തിയിരിക്കാമെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാല്‍ കുട്ടി അവിടെ എത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. കുട്ടിക്കായി നഗരത്തില്‍  പൊലീസ്   അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

'1500 രൂപ നല്‍കിയില്ല'; വൃദ്ധന്റെ മരണം കൊലപാതകം, മകന്‍ അറസ്റ്റില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

SCROLL FOR NEXT