മാത്യു കുഴല്‍നാടന്‍ file
Kerala

ചിന്നക്കനാല്‍ ഭൂമി കേസ്: മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

ഇടപാട് വഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ആണ് ഇ ഡി കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സ്ഥലത്തിന്റെ മുന്‍ ഉടമ ഉള്‍പ്പടെ മൂന്ന് പേരെ ഇഡി ചോദ്യം ചെയ്തിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. ചിന്നക്കനാലില്‍ 50 സെന്റ് അധിക ഭൂമി കൈവശം വെച്ചതിനാണ് കേസ്. വിജിലന്‍സ് എടുത്ത കേസില്‍ പതിനാറാം പ്രതിയാണ് മാത്യു കുഴല്‍നാടന്‍. ഇടുക്കി ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രറേറ്റ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് ഭൂമി കേസില്‍ വിജിലന്‍സും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. ചിന്നക്കനാലിലെ റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇ ഡി അന്വേഷിക്കുന്നത്.

ഇടപാട് വഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ആണ് ഇ ഡി കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സ്ഥലത്തിന്റെ മുന്‍ ഉടമ ഉള്‍പ്പടെ മൂന്ന് പേരെ ഇഡി ചോദ്യം ചെയ്തിരുന്നു. വിജിലന്‍സ് എടുത്ത കേസിലെ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷണ പരിധിയിലുള്ളത്. ഉടുമ്പന്‍ ചോല തഹസില്‍ദാര്‍, ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെ ഉള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തിലാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതെന്നാണ് പരാതി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടി പ്രതികളായ കേസില്‍ ആണ് ഇഡി അന്വേഷണം. ചിന്നക്കനാലില്‍ 50 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചതെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടരുന്നതിനിടെ ആണ് ഇഡി അന്വേഷണവും നടക്കുന്നത്. 2012 മുന്‍ ഉടമകളില്‍ നിന്ന് ഭൂമി വാങ്ങിയ മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമി ആണെന്നറിഞ്ഞിട്ടും പോക്ക് വരവ് ചെയ്തുവെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി ക്കെതിരെ ഇഡി അന്വേഷണം തുടരുന്നതിനിടെ ആണ് മാസപ്പടി കേസില്‍ ശക്തമായ നിലപാടെടുത്ത കോണ്‍ഗ്രസ് എംഎല്‍എ ക്കെതിരെ വിജിലന്‍സ് അന്വേഷണവും ഇ ഡി അന്വേഷണവും നടക്കുന്നത്.

Chinnakanal land case: Vigilance notice issued to Mathew Kuzhalnadan, he must appear for questioning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എനിക്ക് വേണ്ടി പിതാക്കന്മാര്‍ സംസാരിച്ചു'; മേയര്‍ പദവി കിട്ടിയത് ലത്തീന്‍ സഭയുടെ ശബ്ദം ഉയര്‍ന്നതിനാലെന്ന് വി കെ മിനിമോള്‍

വ്യാജ വെളുത്തുള്ളിയെ കണ്ടെത്താം

'കടുത്ത ഏകാന്തത, ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകള്‍, ആ രണ്ട് മാസം നടന്നതൊന്നും എനിക്ക് ഓര്‍മയില്ല'; വെളിപ്പെടുത്തി പാര്‍വതി

കെമിക്കൽ ഇല്ലാത്ത മോയ്സ്ചുറൈസർ വീട്ടിൽ ഉണ്ടാക്കിയാലോ?

'ശിവകാർത്തികേയന്റെ ബെസ്റ്റ്', 'ക്ഷമ നശിക്കും'; സമ്മിശ്ര പ്രതികരണം നേടി 'പരാശക്തി', ആദ്യ എക്സ് പ്രതികരണം

SCROLL FOR NEXT