വി ശിവന്‍കുട്ടി, രമ്യാ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളുമായുള്ള സംഘര്‍ഷം  facebbok
Kerala

'നാടന്‍ പാട്ടു മാത്രമല്ല, നാടന്‍ തല്ലും കൈവശമുണ്ടത്രേ'; പരിഹസിച്ച് ശിവന്‍ കുട്ടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായതില്‍ പരിഹാസവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ വി ശിവന്‍ കുട്ടി. നാടന്‍ പാട്ടു മാത്രമല്ല, നാടന്‍ തല്ലും കൈവശമുണ്ടേ്രത എന്നാണ്, ആരുടെയും പേരു പരാമര്‍ശിക്കാതെ ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പ്. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രമ്യാ ഹരിദാസിന്റെ നാടന്‍ പാട്ടുകള്‍ വൈറല്‍ ആയിരുന്നു. ഇതു പരാമര്‍ശിച്ചാണ് ശിവന്‍ കുട്ടിയുടെ പരിഹാസം.

തന്നെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചുവെന്നാണ് സംഭവത്തിനു ശേഷം രമ്യ ഹരിദാസ് ആരോപിച്ചത്. എന്നാല്‍ എംഎല്‍എ ആക്രമിച്ചുവെന്നാണ് ജില്ലാ പഞ്ചായത്തംഗം സജിത്തിന്റെ ആരോപണം. പരിക്കേറ്റ രമ്യ ഹരിദാസ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്ക്തല യോഗത്തിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പരസ്പരം ഉയര്‍ത്തിയ ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 'എന്റെ കൈ വിടടാ' എന്ന് എംഎല്‍എ പറയുന്നതും 'നീയാരാടാ' എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

എംഎല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ എംഎല്‍എയുടെ പിഎ ആയി പ്രവര്‍ത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രദീപ് യോഗത്തില്‍ ചില കരാറുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പ്രദീപ് യോഗത്തില്‍ പങ്കെടുത്തതിനെതിരെ പ്രാദേശിക തലത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

യോഗത്തില്‍ പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്നെ പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജാദ് ഗ്രൂപ്പില്‍ സന്ദേശമയച്ചു. പിന്നാലെ രാത്രി 9.30ന് രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് മറുഭാഗത്തിന്റെ ആക്ഷേപം.

വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത്ത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതെന്നാണ് വിവരം. രാത്രി വൈകി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയാണ് പൊലീസ് എംഎല്‍എയുടെ മൊഴിയെടുത്തത്.

Chirayinkeezhu incident: V Sivan Kutty mocks Remya Haridas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എങ്ങനെ മനസു വന്നു', ഒപ്പം നടന്നവരെ ചതിക്കുഴിയില്‍ വീഴ്ത്തി; ശ്രീഹരി കോളജിലെ ചടങ്ങുകളില്‍ പ്രധാന ഫോട്ടോഗ്രാഫര്‍

കേന്ദ്ര സർക്കാരിൽ 1,748 ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, കേരളത്തിൽ പരീക്ഷ എഴുതാം !

ദോശമാവ് സൂക്ഷിക്കുമ്പോൾ ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ, ഫ്രിഡ്ജ് ഇല്ലെങ്കിൽ എന്തുചെയ്യണം?

ഷൂട്ടിനിടെ അക്ഷയ് ആമിറിന്റെ കരണത്ത് അടിച്ചത് 17 തവണ; മുഖം നീരുവന്ന് വീര്‍ത്തു; വെളിപ്പെടുത്തി ഫര്‍ഹാന്‍ അക്തര്‍

ടി20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; 53 പന്തിൽ 101 റൺസ്! ചരിത്ര നേട്ടത്തിൽ 'പ്രിട്ടോറിയസ്'