supplyco ഫയൽ
Kerala

ക്രിസ്മസ്- പുതുവത്സര വിപണി, റെക്കോര്‍ഡ് വില്‍പ്പനയുമായി സപ്ലൈകോ; 82 കോടി രൂപ വിറ്റുവരവ്

ക്രിസ്മസ്- പുതുവത്സര വിപണിയില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി സപ്ലൈകോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്രിസ്മസ്- പുതുവത്സര വിപണിയില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി സപ്ലൈകോ. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്നുവരെയുള്ള 10 ദിവസം 36.06 കോടി രൂപയുടെ സബ്‌സിഡി സാധനങ്ങളുള്‍പ്പെടെ 82 കോടി രൂപയാണ് ആകെ വിറ്റുവരവ്. ക്രിസ്മസ് ദിനം അവധിയായിരുന്നു. പെട്രോള്‍ പമ്പുകളിലെയും റീട്ടെയില്‍ ഉള്‍പ്പെടെയുള്ള സപ്ലൈകോ വില്‍പ്പനശാലകളിലെയും ആറ് ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വിറ്റുവരവാണിത്.

തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്ക്, എറണാകുളം മറൈന്‍ഡ്രൈവ്, കൊല്ലം ആശ്രാമം മൈതാനം, കോട്ടയം തിരുനക്കര മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, തൃശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലായിരുന്നു പ്രത്യേക ഫെയറുകള്‍. ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനംവരെ വിലക്കുറവിലായിരുന്നു വില്‍പ്പന.

പ്രത്യേക ഫെയറുകളില്‍ മാത്രം 74 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി. 40.94 ലക്ഷം രൂപയുടെ സബ്‌സിഡി ഇനങ്ങളും 33.06 ലക്ഷം രൂപയുടെ സബ്‌സിഡിയിതര ഇനങ്ങളും വിറ്റുപോയി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെ ഫെയറില്‍ 29.31 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. 16.19 ലക്ഷം രൂപയുടെ സബ്‌സിഡി സാധനങ്ങള്‍ ഉള്‍പ്പെടെയാണിത്. അവശ്യസാധനങ്ങള്‍ കുറഞ്ഞവിലയില്‍ ലഭ്യമാക്കി പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സപ്ലൈകോയ്ക്ക് കഴിഞ്ഞു.

christmas-new year fair; record sale of supplyco

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും; അനിശ്ചിതത്വം മൂന്ന് പേരുകളില്‍

സാഹിത്യം മനുഷ്യാനുഭവങ്ങളുടെ ആഴമേറിയ അണക്കെട്ട്: മനോജ് കുമാര്‍ സൊന്താലിയ

ഒരു ലക്ഷം വീണ്ടും തൊടാന്‍ വരട്ടെ!; റിവേഴ്‌സിട്ട് സ്വര്‍ണവില

അടുക്കളയിലെ ഈ ഒരു ഐറ്റം മതി ഗ്യാസ് സ്റ്റൗ എളുപ്പത്തിൽ വൃത്തിയാക്കാം

'നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കും'; പിണറായി സര്‍ക്കാരിനെ പുകഴ്ത്തി മീനാക്ഷി

SCROLL FOR NEXT