Christmas Bumper പ്രതീകാത്മക ചിത്രം
Kerala

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍; 25 കോടി ഒന്നാം സമ്മാനം; ടിക്കറ്റ് വില്‍പന ശനിയാഴ്ച മുതല്‍

450 രൂപയാണ് ടിക്കറ്റ് വില. ഒരുകോടി രൂപ വീതം 24 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യ ഇയര്‍ ബംപര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം നാളെ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിക്കും. ടിക്കറ്റ് വില്‍പന ശനിയാഴ്ച തുടങ്ങും. നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന്. രാവിലെ 9.30 ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ കെ ഇമ്പശേഖര്‍ എന്നിവര്‍ പങ്കെടുക്കും.

ഒന്നാം സമ്മാനമായി 25 കോടി രൂപ നല്‍കുന്ന ക്രിസ്മസ് - ന്യൂഇയര്‍ ബംപര്‍ ഭാഗ്യക്കുറിയില്‍ ആകെ 7,66,992 സമ്മാനങ്ങളാണ് ഉള്ളത്. 450 രൂപയാണ് ടിക്കറ്റ് വില. ഒരുകോടി രൂപ വീതം 24 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും. മൂന്നാം സമ്മാനം പത്ത് ലക്ഷം രൂപവിതം 24 പേര്‍ക്ക്. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 24 പേര്‍ക്കും ലഭിക്കും.

കൂടാതെ ഓരോ 50 ടിക്കറ്റിനും 50 രൂപ സെയില്‍സ് ഇന്‍സെന്റീവും സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വില്‍ക്കുന്ന അംഗീകൃത ഏജന്റുമാര്‍ക്ക് യഥാക്രമം 50,000, 35,000, 20,000 രൂപ സ്‌പെഷ്യല്‍ ഇന്‍സെന്റീവും ജില്ലാതലത്തില്‍ യഥാക്രമം 5000,2500 രൂപ കോമണ്‍ ഇന്‍സെന്റീവും ലഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂനിവേഴ്‌സ് വേദിയില്‍ ഇന്ത്യയ്ക്ക് നിരാശ; ടോപ് 12ല്‍ എത്താതെ കെസിയ പുറത്ത്

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി സമാജ്‌വാദി പാർട്ടി

അടുത്ത പെഗ്ഗിന് മുന്‍പ് ബ്ലഡ് ടെസ്റ്റ്; മദ്യശാലകള്‍ക്ക് മുന്‍പില്‍ ഡോക്ടറുടെ സേവനം; ഒരു 'മദ്യപ്രദേശ്' ടെക്‌നിക്

'വെളുക്കാൻ തേച്ചാല്‍ പാണ്ടാകും'; കുട്ടികളെ ബോധവത്കരിക്കാൻ 'സഹജം സുന്ദരം' പദ്ധതി യുപി ക്ലാസുകള്‍ മുതല്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മു മറ്റന്നാള്‍ ഗുരുവായൂരില്‍; കാലടിയിലും എത്തും; ഗതാഗത നിയന്ത്രണം