Sameer Thahir 
Kerala

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയുമാണ് മറ്റു പ്രതികള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ്  പിടികൂടിയ കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി. കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മൂന്നാം പ്രതിയാണ് സമീര്‍. സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയുമാണ് മറ്റു പ്രതികള്‍.

സമീറിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് സംവിധായകര്‍ പിടിയിലായത്. ലഹരി ഉപയോഗം സമീര്‍ താഹിറിന്റെ അറിവോടെയാണെന്നാണ് എക്‌സൈസ് പറയുന്നത്. ഏപ്രിലിലാണ് ഹൈബ്രിഡ് കഞ്ചാവ് സമീറിന്റെ ഫ്‌ലാറ്റില്‍ നിന്നും പിടികൂടിയത്. കേസില്‍ നാലു പ്രതികളാണുള്ളത്.

കേസുമായി ബന്ധപ്പെട്ട് സമീര്‍ താഹിറിനെ എക്‌സൈസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ നവീന്‍ എന്നയാളാണ് ലഹരി എത്തിച്ചു നല്‍കിയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ലെന്ന് എക്‌സൈസ് സൂചിപ്പിക്കുന്നു.

Cinematographer Sameer Thahir also an accused in the case of seizure of hybrid cannabis from the flat in Kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലൈംഗിക പീഡനം: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് ഒളിവില്‍, കേരളം വിട്ടോ?, അന്വേഷണം ഊര്‍ജ്ജിതം

രജിസ്റ്റര്‍ഡ് പോസ്റ്റ് വഴി 'സമ്മാന കത്തുകള്‍', സ്‌ക്രാച്ച് ചെയ്താല്‍ പണികിട്ടും; മുന്നറിയിപ്പ്

'ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം; ഖാര്‍ഗ് കൈയടക്കാന്‍ എളുപ്പം'

കോൺഗ്രസ് കൗൺസിലർ പ്രശോഭ് ഒളിവിൽ, 'വീട്ടിൽ വോട്ട്' ഇന്നുമുതൽ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഴയ പോരാളികള്‍ പുതിയ കളത്തില്‍, സഞ്ജു ലോകകപ്പ് ഫോം തുടരുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; ചെന്നൈ- രാജസ്ഥാന്‍ മത്സരം ഇന്ന്

SCROLL FOR NEXT