ബെവ്‌കോയ്ക്ക് മുന്നില്‍ മദ്യപ സംഘം ഏറ്റുമുട്ടിയപ്പോള്‍  
Kerala

മദ്യപിച്ചവരും വാങ്ങാന്‍ വന്നവരും തമ്മില്‍ ഏറ്റുമുട്ടി; ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടത്തല്ല്; തടയാനെത്തിയ പൊലീസിനും കിട്ടി!

ഏറ്റുമുട്ടലില്‍ തലയ്ക്ക് പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവവനന്തപുരം: വട്ടപ്പാറ ബെവ്‌കോയ്ക്ക് മുന്നില്‍ മദ്യപസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കും മദ്യപസംഘത്തിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. വൈകീട്ടോടെ വട്ടപ്പാറ ബിവറേജില്‍ മദ്യം വാങ്ങാന്‍ വന്നവരും മദ്യപിച്ചെത്തിയ സംഘവും തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. ഏറ്റുമുട്ടലില്‍ തലയ്ക്ക് പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

മദ്യപസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലിസിന് നേരെയും മദ്യപസംഘങ്ങള്‍ അക്രമം തുടര്‍ന്നു. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയാണ് കുട്ടത്തല്ല് അവസാനിപ്പിച്ചത്. സ്റ്റേഷനില്‍ എത്തിച്ച ശേഷവും ഇവര്‍ പൊലീസിനെതിരെ അസഭ്യവര്‍ഷം തുടര്‍ന്നു.

Clash Breaks Out Between Drunkards In Front Of Vattappara Bevco Outlet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

Today's Rashi Phalam July 22 | പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ