kannur clash 
Kerala

കണ്ണൂരിലും ആലപ്പുഴയിലും സംഘര്‍ഷം, പഴയങ്ങാടിയില്‍ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മര്‍ദ്ദനമേറ്റു; ഹരിപ്പാട് ഹെല്‍മറ്റ് കൊണ്ടടിച്ചു - വിഡിയോ

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലും ആലപ്പുഴയിലും സംഘര്‍ഷം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലും ആലപ്പുഴയിലും സംഘര്‍ഷം. കണ്ണൂര്‍ പഴയങ്ങാടിയില്‍ യുഡിഎഫ് കൊട്ടിക്കലാശത്തില്‍ അതിക്രമിച്ചു കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി പരാതിയിൽ പറയുന്നു. ആലപ്പുഴ ഹരിപ്പാട് സിപിഎം സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിന് മര്‍ദ്ദനമേറ്റതായാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

കണ്ണൂരില്‍ കല്യാശേരി ബ്‌ളോക്ക് പഞ്ചായത്ത് മാടായി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് മുബാസിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായാണ് ആരോപണം. തലയ്ക്ക് അടിയേറ്റതിനെ തുടര്‍ന്ന് പരിക്കേറ്റ മുബാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹരിപ്പാട് സിപിഎം സ്ഥാനാര്‍ഥി രമ്യയുടെ ഭര്‍ത്താവിനെ ബിജെപി പ്രവര്‍ത്തകന്‍ ഹെല്‍മറ്റ് കൊണ്ടടിച്ചു എന്നാണ് ആരോപണം. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് കണ്ട് രമ്യ കുഴഞ്ഞുവീണതായും പരാതിയില്‍ പറയുന്നു. വോട്ടെടുപ്പ് ദിവസമായ ഇന്ന് അര്‍ത്തുങ്കല്‍ ആയിരംതൈയില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു. സിപിഎം പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് യുഡിഎഫ് ആരോപിക്കുന്നു. ലജ്‌നത്ത് വാര്‍ഡില്‍ പിഡിപി സ്ഥാനാര്‍ഥിയുടെ സുഹൃത്തിനാണ് മര്‍ദ്ദനമേറ്റത്.

Clashes in Kannur and Alappuzha, UDF candidate beaten up during Kottikalasham

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്ന് ദിലീപിന്‍റെ ഫോണ്‍ അസ്വാഭാവികമായി ഓഫ് ആയി, ഡ്രൈവറുടെ ലൊക്കേഷന്‍ നെടുമ്പാശ്ശേരിയില്‍'; അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍

'കിഡ്‌നി പ്രശ്‌നമാകുന്നു'; പതിനൊന്നു ദിവസമായി, സ്റ്റേഷന്‍ ജാമ്യം തരേണ്ട കേസാണെന്ന് രാഹുല്‍ ഈശ്വര്‍

PSC KAS: കെഎഎസ് ഓഫീസർ തസ്തികയിലേക്കുള്ള അഭിമുഖത്തിന്റെ തീയതി പ്രഖ്യാപിച്ചു

'ഒന്നര വർഷമായി പിരിഞ്ഞു താമസിക്കുന്നു'; വിവാഹമോചിതയായെന്ന് വെളിപ്പെടുത്തി നടി ഹരിത

'എന്നെ അറിയിച്ചിരുന്നില്ല, കൂടിയാലോചനയുമുണ്ടായില്ല'; സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂര്‍

SCROLL FOR NEXT