വീണു പരിക്കേറ്റ യുവാവിനെയും യുവതിയെയും രക്ഷപ്പെടുത്തുന്നു 
Kerala

കെട്ടിടത്തിന്റെ ടെറസില്‍ കയറി; ഗ്രില്ല് അകത്തുനിന്ന് പൂട്ടി, യുവതിയും യുവാവും താഴേക്ക് ചാടിയത് പൊലീസിനെ ഭയന്ന്

കെട്ടിടത്തില്‍ ഇവര്‍ അതിക്രമിച്ചു കടക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാവക്കാട് യുവതിയും യുവാവും കെട്ടിടത്തിനു മുകളില്‍നിന്നു താഴേക്കു ചാടിയത് പൊലീസിനെ ഭയന്ന്.  കെട്ടിടത്തില്‍ ഇവര്‍ അതിക്രമിച്ചു കടക്കുകയായിരുന്നു. സമീപത്തെ കുടുംബശ്രീ ഹോട്ടല്‍ കെട്ടിടത്തിന് മുകളിലേക്കാണ് ഇവര്‍ വീണത്. ചാവക്കാട് സ്വദേശിയായ ഇരുപത്തിമൂന്നുകാരനും പതിനെട്ടുകാരിയുമാണ് പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇരുവരും സുഹൃത്തുക്കളും അയല്‍വാസികളുമാണ്. 

ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചാവക്കാട് നഗരസഭയുടെ പഴയ കെട്ടിടത്തിന്റെ ടെറസിലെ ഒരു നിലയുടെ ഗ്രില്ല് ഉള്ളില്‍ നിന്ന് പൂട്ടിയിരുന്നു. കലാ പരിശീലന കേന്ദ്രമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. നിലവിലെ താക്കോലിട്ട് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ തുറന്നില്ല. ഉള്ളില്‍ നിന്ന് ആരോ മറ്റൊരു താഴിട്ട് പൂട്ടിയതായി മനസിലായി. 

സ്ഥാപന നടത്തിപ്പുകാര്‍ പൊലീസിനെ വിളിച്ചു. ടെറസിലെ താല്‍ക്കാലിക കാബിനില്‍ ഉണ്ടായിരുന്ന യുവാവും യുവതിയും പൊലീസ് എത്തുമെന്ന് സൂചന കിട്ടിയതോടെ ഗ്രില്ല് തുറന്നു. ആരും കാണാതെ രക്ഷപ്പെടാന്‍ ടെറസില്‍നിന്ന് തൊട്ടടുത്ത കെട്ടിടത്തിലേക്കു ചാടി. പക്ഷേ, നല്ല ഉയരത്തില്‍ നിന്ന് ചാടിയതിനാല്‍ ഇരുവര്‍ക്കും വീണ് പരുക്കേറ്റു. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി യുവാവിനേയും യുവതിയേയും ആശുപത്രിയിലേയ്ക്കു മാറ്റി. 

പെണ്‍കുട്ടി പാട്ടുപഠിക്കാന്‍ ഈ കെട്ടിടത്തിലെ സ്ഥാപനത്തില്‍ വരാറുണ്ട്. നേരത്തേയും ഇരുവരും ടെറസിലെ താല്‍ക്കാലിക കാബിനില്‍ വരാറുണ്ടായിരുന്നെന്നു പൊലീസിന് സൂചന ലഭിച്ചു. ആശുപത്രിയില്‍ കഴിയുന്ന ഇരുവര്‍ക്കും ശരീരത്തില്‍ ഒടിവും ചതവുമുണ്ട്. കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയതിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT