പിണറായി വിജയന്‍ 
Kerala

'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി'; പ്രസംഗത്തിനിടെ വാവിട്ട് മുഖ്യമന്ത്രി

കോന്നി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കോന്നി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു സംഭവം

പ്രസംഗത്തിനിടെ കേരളത്തിന്റെ അടിസ്ഥാന വികസനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ ആവശ്യം വളരെ കൂടുതലാണ്. അതിനിടെയാണ് സദസ്സില്‍ നിന്ന് ഒരാള്‍ സിഎമ്മേ ഒരു ചോദ്യം എന്ന് പറഞ്ഞത്. അത് വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

തെരഞ്ഞെടുപ്പ് റാലിയായതിനാല്‍ ആ ചോദ്യം മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ അവഗണിക്കാമായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. ചോദ്യം ചോദിച്ചയാള്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന് വ്യക്തമല്ല.

CM Pinarayi Vijayan irked by question during election campaign address

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് കമ്മീഷണര്‍ 48 മണിക്കൂറിനകം രാജിവെക്കണം'; ഇല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭമെന്ന് സിജെപി

ഉഡുപ്പി ഷിപ്പ്‌യാർഡിൽ സൂപ്പർവൈസർ ആകാം; ITI,ഡിപ്ലോമ യോഗ്യത

'ഒരു മരത്തിൽ നൂറ് തവണ എന്നെ കയറ്റിച്ച ആളാണ്, നീ വൺ മോർ പറഞ്ഞ സ്ഥിതിക്ക് തീരുമാനമായി'; നിവിൻ പറഞ്ഞതു കേട്ട് ടെൻഷനായെന്ന് സൂരി

ജോ റൂട്ടിന്റെ ഇളയ സഹോദരൻ, 'ബില്ലി റൂട്ട്' ക്രിക്കറ്റ് മതിയാക്കി

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചത് ഭീമമായ തുക ഇറക്കി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പുറത്ത്