CM Pinarayi Vijayan 
Kerala

'ആര് എതിര് വന്നാലും കാര്യമില്ല, ഒരു ചുക്കും സംഭവിക്കില്ല', പയ്യന്നൂര്‍ രക്തസാക്ഷികളുടെ നാടെന്ന് മുഖ്യമന്ത്രി

അവസരവാദികള്‍ എല്‍ഡിഎഫിന് ഒരു പോറലും ഏല്‍പ്പിക്കില്ലെന്നും മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സിപിഎമ്മിനെ വെല്ലുവിളിച്ച് കണ്ണൂരില്‍ യുഡിഎഫ് പാളയത്തിലെത്തിയ നേതാകളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പയ്യന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യതുകൊണ്ടാണ് മുഖ്യമന്ത്രി കടുത്തഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്.

അവസരവാദികള്‍ എല്‍ഡിഎഫിന് ഒരു പോറലും ഏല്‍പ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പയ്യന്നൂര്‍ രക്തസാക്ഷികളുടെ നാടാണ്. പാര്‍ട്ടിക്കൊപ്പം പാറ പോലെ ഉറച്ചു നിന്നവരാണ് ഈ നാട്ടുകാര്‍. പയ്യന്നൂരില്‍ ഒരു ചുക്കും സംഭവിക്കില്ല. ആര് എതിര് വന്നാലും ഈ പവിത്രമായ മണ്ണിനെ കളങ്കപ്പെടുത്താന്‍ സാധിക്കില്ല. പയ്യന്നൂര്‍ കരുത്തുറ്റ ഇടത് കോട്ടയായത് വെറുതെ അല്ല. കണിശത പാലിച്ച നേതാക്കളുടെ നാടാണ് പയ്യന്നൂരെന്നും അദേഹം പറഞ്ഞു.

കണ്ണൂര്‍ തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ടി കെ ഗോവിന്ദനെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം വരെ ഒപ്പം നിന്നാണ് ചിലര്‍ കാലുവാരിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം ഗൂഢാലോചന നടത്തി. സ്ഥാനമോഹം കൊണ്ട് എത്ര വലിയ ചെളികുണ്ടിലാണ് ഇയാള്‍ വീണതെന്നും മുഖ്യമന്ത്രി പറഞ്ഞു. അവസരവാദത്തിന്റെ മൂര്‍ത്തിഭാവത്തെ കൂടെ നിര്‍ത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസുകാര്‍ പോലും സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

CM Pinarayi Vijayan says LDF will win in Payyannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കുക, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണം; പൊതുമേഖല ബാങ്കുകളോട് ചെലവ് ചുരുക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

കഷ്ടപ്പെട്ടു കുറച്ച തടി വീണ്ടും കൂടാതിരിക്കണോ? ദിവസവും 8500 അടി നടക്കണം

'തെരുവ് നായയെപോലെ ഇറക്കിവിട്ടു, ഇന്ന് ആശുപത്രി ഉദ്ഘാടകന്‍'; അലിന്‍ ജോസിനെ പ്രശംസിച്ച് ടിനി ടോം

എസ്ബിഐയിൽ 7150 ഒഴിവുകൾ! ഡിഗ്രി യോഗ്യത, കേരളത്തിൽ നിയമനം; അവസാന തീയതി ജൂൺ 8

SCROLL FOR NEXT