Kerala

സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍; ഇഡിക്കു മുന്‍പില്‍ ഹാജരാകേണ്ടത് വ്യാഴാഴ്ച

വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി രവീന്ദ്രന് നോട്ടീസ് അയച്ചിരുന്നു. 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി രവീന്ദ്രന് നോട്ടീസ് അയച്ചിരുന്നു. 

നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചപ്പോഴും രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആദ്യം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നും പിന്നീട് കോവിഡാനന്തര ചികിത്സയ്ക്കുമായിരുന്നു രവീന്ദ്രന്‍ ആശുപത്രിയില്‍ എത്തിയത്. കോവിഡ് ബാധയ്ക്ക് ശേഷം ഇപ്പോഴും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് രവീന്ദ്രന്‍ പറയുന്നത്. തലവേദനയും കടുത്ത ക്ഷീണവും അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ രവീന്ദ്രനെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങള്‍ രവീന്ദ്രനുണ്ടെന്നാണ് സൂചന. 

ഇത് മൂന്നാം മൂന്നാം തവണയാണ് ഇഡി രവീന്ദ്രന് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. ഒക്ടോബറില്‍ ആദ്യമായി നോട്ടീസ് നല്‍കിയതിന് പന്നാലെ രവീന്ദ്രന്‍ കൊവിഡ് പൊസീറ്റീവായി ക്വാറന്റൈനില്‍ പ്രവേശിച്ചു. പിന്നീട് കോവിഡ് മുക്തനായി ആശുപത്രി വിട്ട അദ്ദേഹത്തിന് രണ്ടാമത് ഇഡി നോട്ടീസ് നല്‍കിയെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ഇതിനു പിന്നാലെ വടകരയിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളിലും ഇഡി സംഘമെത്തി റെയ്ഡ് നടത്തിയിരുന്നു.

ഊരാളുങ്കല്‍ ലേബര്‍ കോര്‍പ്പറേഷനിനും  രവീന്ദ്രനുമായുള്ള ബന്ധത്തെക്കുറിച്ചും ഇഡി അന്വേഷിച്ചു. ഏറ്റവും ഒടുവില്‍ രവീന്ദ്രന്റേയും ഭാര്യയുടേയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ട് സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിനേയും ഇഡി സമീപിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT