Pinarayi Vijayan file
Kerala

'കമല ഇന്റര്‍നാഷണല്‍ വിട്ടോ?; എത്രകാലമായി നിങ്ങള്‍ നോക്കുന്നു?, കേസ് എങ്ങനെയെങ്കിലും എന്നിലേക്ക് എത്തിക്കാന്‍ ശ്രമം'

'കേസ് എങ്ങനെയെങ്കിലും എന്നിലേക്ക് എത്തികാനാകുമോയെന്നല്ലേ പലരും നോക്കുന്നത്. എന്നോട് അത്രമാത്രം താത്പര്യമാണല്ലോ എല്ലാവര്‍ക്കും. അത് വരട്ടെ. അപ്പോ നോക്കാം'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ ശശിധരന്‍ കര്‍ത്തയുടെ മൊഴി സംബന്ധിച്ചുള്ള വാര്‍ത്ത മാധ്യമസൃഷ്ടിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എങ്ങനെയെങ്കിലും കേസ് തന്നിലേക്ക് എത്തിക്കാനാണ് പലരും ശ്രമിക്കുന്നത്. തന്നോട് അത്രമാത്രം താതപര്യമാണല്ലോ എല്ലാവര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാധ്യങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ എന്നും ശ്രമിക്കാറുണ്ട്, ഈ ശ്രമം തുടരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

'മൊഴി ആരാ പുറത്ത് വിട്ടിരിക്കുന്നത്?. മാധ്യമങ്ങളിലല്ലേ ശ്രീമതി ടീച്ചറുടെ വാര്‍ത്ത വന്നത്. മാധ്യമങ്ങളില്‍ വന്നതുകൊണ്ട് മാത്രം അത് ശരിയാകുമോ?. രേഖയുണ്ടെങ്കില്‍ രേഖ കാണിച്ചോട്ടോ?. അതൊക്കെ നിങ്ങളുടെ സൃഷ്ടിയല്ലേ?. നിങ്ങള്‍ക്ക് എന്തെല്ലാം സൃഷ്ടിക്കാം. നിങ്ങള്‍ എന്തെല്ലാം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നവരാണ്. എത്രകാലമായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ആ സൃഷ്ടിക്കുന്നതിന് എന്തങ്കിലും ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞോ?. ഇനി ഇതും കുറച്ചുനാള്‍ നോക്കൂ, എന്താണ് ചെയ്യാന്‍ പറ്റുകയെന്ന്. ഞാനിപ്പോ നിങ്ങളുടെ മുന്നില്‍ മറ്റൊന്നും പറയാന്‍ നില്‍ക്കുന്നില്ല. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂ.

'കേസ് എങ്ങനെയെങ്കിലും എന്നിലേക്ക് എത്തികാനാകുമോയെന്നല്ലേ പലരും നോക്കുന്നത്. എന്നോട് അത്രമാത്രം താത്പര്യമാണല്ലോ എല്ലാവര്‍ക്കും. അത് വരട്ടെ. അപ്പോ നോക്കാം' - പിണറായി പറഞ്ഞു. വീണയുടെ പേരില്‍ മറ്റൊരു കമ്പനിയുണ്ടോയെന്ന ചോദ്യത്തിന് കമല ഇന്റര്‍നാഷണല്‍ വിട്ടോ എന്നായിരുന്നു പിണറായിയുടെ മറുചോദ്യം.

CMRL-Exalogic Case: Reports on Sasidharan Kartha’s Statement Media Creation, Says Pinarayi Vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പോലും അറിയില്ല എന്നല്ലേ പറഞ്ഞത്'; പേളിയ്ക്ക് മറുപടിയുമായി മെറീന മൈക്കിള്‍

വില 7.40 ലക്ഷം രൂപ മുതല്‍, കരുത്തുറ്റ ബൂസ്റ്റര്‍ജെറ്റ് എന്‍ജിന്‍; പുതിയ ബ്രെസ്സ വിപണിയില്‍, വിശദാംശങ്ങള്‍

'ഞാന്‍ വര്‍ഗീയത പരത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം എന്തടിസ്ഥാനത്തില്‍?; യുഡിഎഫ് നടത്തുന്നത് സംഘപരിവാര്‍ സേവ'

ഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചു, ഇനിയും പറ്റില്ല; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

പേളിയെ 'അണ്‍ഫോളോ' ചെയ്ത് സോഷ്യല്‍ മീഡിയ; ഇറങ്ങിപ്പോയത് രണ്ട് ലക്ഷം പേര്‍; ആടിയുലഞ്ഞ് നടിയുടെ സാമ്രാജ്യം