CM's Office Denies Snubbing KSU Chief Amid Government Pleader Row 
Kerala

'തല്ലു കൊണ്ട കെഎസ്‌യുക്കാർക്കായി ഇടപെടും'; അലോഷ്യസിന് പിന്തുണയുമായി ബാനർ, വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് ബാനർ സ്ഥാപിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഗവണ്‍മെന്‍റ് പ്ലീഡര്‍ നിയമന വിവാദത്തിൽ കെഎസ്​യു സംസ്ഥാന പ്രസി‍ഡന്‍റ് അലോഷ്യസ് സേവ്യറിന് പിന്തുണയുമായി ബാനർ. കെ എസ് യുക്കാരെ തല്ലിച്ചതച്ചവരുടെ കാര്യത്തിൽ കെ എസ് യുവിന് കാര്യമുണ്ടെന്ന് ബാനറിൽ പറയുന്നു. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് ബാനർ സ്ഥാപിച്ചത്. വിവാദമായതോടെ ഉന്നത നേതാക്കൾ ഇടപെട്ട് ബാനർ നീക്കം ചെയ്തിട്ടുണ്ട്.

എന്നാൽ, കെഎസ്​യു സംസ്ഥാന പ്രസി‍ഡന്‍റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രിയെ കാണാന്‍ അവസരം നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. മുഖ്യമന്ത്രി കൊല്ലത്തുണ്ടായിരുന്ന വ്യാഴാഴ്ച ദിവസമാണ് അലോഷ്യസ് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചത്. മുഖ്യമന്ത്രി തൊട്ടടുത്ത ദിവസം കൊച്ചിയിലുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും എന്നാൽ താൻ കന്യാകുമാരില്‍ പോകുകയാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഗവണ്‍മെന്‍റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് കെഎസ് യു- മുഖ്യമന്ത്രി വി ഡി സതീശന്‍ തര്‍ക്കം മുറുകുന്നു എന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. കൊച്ചി തേവരയില്‍ മുഖ്യമന്ത്രിയും കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ഒരു പരിപാടിയില്‍ പങ്കെടുത്തിട്ടും, കണ്ട ഭാവം നടിക്കാതെ വിഡി സതീശന്‍ മടങ്ങിയിരുന്നു. ഇതോടെയാണ് സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ  ഓഫീസ് രംഗത്ത് എത്തിയത്.

CM's Office Denies Snubbing KSU Chief Amid Government Pleader Row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി, ഡല്‍ഹി പൊലീസ് നീക്കം നിരാഹാര സമരം 20 ദിവസം പിന്നിട്ടപ്പോള്‍

ലോകകപ്പ് ഫൈനല്‍ ദിവസം വൈദ്യുതി മുടങ്ങില്ല, ഉറപ്പുപറഞ്ഞ് കെഎസ്ഇബി

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി, 'ആക്രമണം അവസാനിപ്പിക്കണം',അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

വൈദ്യുതി ക്ഷാമം മറികടക്കാൻ കെഎസ്ഇബിയുടെ പുതിയ നീക്കം; റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം ഇന്ന്

ചരിത്രനേട്ടത്തിനരികെ മിഷന്‍ ആഗമന്‍; വിക്രം1 റോക്കറ്റ് വിക്ഷേപണത്തിന് മണിക്കൂറുകള്‍ മാത്രം