പ്രതീകാത്മക ചിത്രം 
Kerala

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ എട്ട് മൂര്‍ഖന്‍; പരിഭ്രാന്തി 

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എട്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എട്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. സര്‍ജിക്കല്‍ വാര്‍ഡിലും വാര്‍ഡിനോടു ചേര്‍ന്ന വരാന്തയിലുമായി പാമ്പുകളെ കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് രോഗികളെ മെഡിക്കല്‍ വാര്‍ഡിലേക്കും പ്രീ ഓപ്പറേറ്റീവ് വാര്‍ഡിലേക്കും മാറ്റി സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു. സൗകര്യക്കുറവ് പരിഗണിച്ച് രോഗികളെ ആശുപത്രിയിലേക്കു പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. 

കഴിഞ്ഞ 3 ദിവസത്തിനിടെയാണ് ഇത്രയും പാമ്പുകളെ കണ്ടെത്തിയത്. 8 രോഗികള്‍ സര്‍ജിക്കല്‍ വാര്‍ഡില്‍ കിടത്തിച്ചികിത്സയിലുണ്ടായിരുന്നു. വാര്‍ഡിനു സമീപം അടഞ്ഞു കിടക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന്‍ തിയറ്ററിലും പാമ്പിനെ കണ്ടെത്തി. 4 പാമ്പുകളെ ജീവനക്കാരും നാലെണ്ണത്തിനെ ജില്ലാ ട്രോമാകെയര്‍ സ്റ്റേഷന്‍ യൂണിറ്റ് റെസ്‌ക്യു സംഘത്തിന്റെ പരിശോധനയിലുമാണ് കണ്ടെത്തിയത്. സര്‍ജിക്കല്‍ വാര്‍ഡിന്റെ പിറകുവശം കാടുപിടിച്ചു കിടക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന്‍'; ജനവികാരമെന്ന് മുസ്ലിം ലീഗ്

ബാറ്റില്‍ എഐ ചിപ്പോ? പാക് നിരീക്ഷകന്റെ സംശയത്തിന് വൈഭവിന്റെ മറുപടി, വിഡിയോ

ഇറാനെതിരെ വീണ്ടും സൈനിക നീക്കം?, എണ്ണവില 125 ഡോളര്‍ കടന്നു; നാലുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍, ഇന്ധനവില കൂടുമോ?

ആസ്ത്മയെ പ്രതിരോധിക്കാം, ശീലങ്ങൾ മാറ്റാം ആരോഗ്യത്തോടെയിരിക്കാം

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പരിഗണന 70 വയസ്സ് കഴിഞ്ഞവര്‍ക്ക്, വഴിപാട് കൗണ്ടറുകള്‍ കൂട്ടി

SCROLL FOR NEXT