Abhijit Deepke, Cockroach Janata Party  Samakalika Malayalam
India

കോക്രോച്ച് പാര്‍ട്ടിയുടെ പരസ്യ പ്രതിഷേധം; അഭിജിത് ദീപ്‌കെ ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും

പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ രാവിലെ ഡല്‍ഹിയിലെത്തും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന്. പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ രാവിലെ ഡല്‍ഹിയിലെത്തും.

വിമാനത്താവളത്തില്‍ നിന്ന് നേരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തി ജന്തര്‍മന്തിറില്‍ പ്രതിഷേധത്തിന് അനുമതി തേടുമെന്നാണ് വിവരം. പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇതുവരെ അനുമതി തേടി ആരും സമീപിച്ചിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ ഡല്‍ഹി പൊലീസ് അതീവ ജാഗ്രതയിലാണ്.

ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധം സമാധാനപരമായി നടത്താനാണ് സിജെപിയുടെ തീരുമാനം. കോക്രോച്ച് പാര്‍ട്ടിക്ക് പിന്തുണയുമായി സമാജ്വാദി പാര്‍ട്ടിയും ശിവസേന നേതാവ് ആദിത്യ താക്കറെയും രംഗത്തെത്തിയിട്ടുണ്ട്.

Cockroach Party's public protest; Abhijit Deepke will reach Delhi this morning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും അതിതീവ്രമഴ; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജോജുവിനെ നേരിടാൻ മുരളി ​ഗോപി; ഷാജി കൈലാസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം 'വരവ്' ഈ മാസമെത്തും

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, എഥനോള്‍ ഇന്ധനം റെഡി; ഇ85 പുറത്തിറക്കി ഐഒസി

പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല; കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര സൗജന്യം

'കൂടെയുണ്ട് എന്ന് പറയുന്നവർ വളരെ അപൂർവമാണ്, തിരിച്ചുവരവിന്റെ ഏറ്റവും വലിയ ഇന്ധനം ഇതാണ്'; വൈകാരിക കുറിപ്പുമായി മുരളി കുന്നുംപുറത്ത്

SCROLL FOR NEXT