supplyco ഫയല്‍ ചിത്രം
Kerala

വെളിച്ചെണ്ണ വില കുറച്ചു; സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചു

പൊതുവിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്സിഡി നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചുകൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്സിഡി നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവില്‍ 329/ രൂപയ്ക്ക് വില്പന നടത്തുന്ന ഒരു ലിറ്റര്‍ ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 309/ രൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ നോണ്‍ സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ കുറയും.

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ പുതുക്കിയ വിലവിവരങ്ങള്‍ താഴെ നല്‍കുന്നു:

തുവരപ്പരിപ്പ്: ഒരു കിലോഗ്രാമിന് 83/ രൂപ.

മല്ലി: അര കിലോഗ്രാമിന് (1/2 കെജി) 45/ രൂപ.

വെളിച്ചെണ്ണ (സബ്സിഡി + നോണ്‍ സബ്സിഡി): ഒരു ലിറ്ററിന് 289/ രൂപ.

Coconut oil prices reduced; Supplyco revises prices of subsidized items

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിജി അളവ് കുറയ്ക്കും, വിലയിലും മാറ്റത്തിന് സാധ്യത; പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നീക്കം

വെള്ളാപ്പള്ളി നടേശന് ആശ്വാസം; അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ

കെഎസ്ആര്‍ടിസി ബസിലെ പടിയുടെ വീതി കുറച്ചത് കേന്ദ്രമെന്ന് ആതിര; ലേശം ഉളുപ്പ് ആകാമെന്ന് സ്‌നേഹ ശ്രീകുമാര്‍

ആപ്പിൾ മുറിച്ചുകഴിഞ്ഞാൽ പെട്ടെന്ന് നിറം മാറുന്നോ? ഇതൊഴിവാക്കാൻ ടിപ്‌സുണ്ട്

'ധോനി, 60 വയസ് വരെ കളിക്കണം'.... 'ബുദ്ധിമുട്ടാണ്, എന്നാലും നോക്കാം' (വിഡിയോ)

SCROLL FOR NEXT