വിജയരാഘവന്‍ 
Kerala

'കമ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍ക്ക് മുന്നിലും കീഴടങ്ങില്ല'; അന്‍വര്‍ ഇപ്പോള്‍ ഹീറോ, വിമര്‍ശിച്ച് വിജയരാഘവന്‍

കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ല. 'മലപ്പുറത്തിന് വേറെ അര്‍ഥം കൊടുക്കാനുള്ള ശ്രമം ആണിവിടെ നടക്കുന്നത്'

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കമ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍ക്ക് മുന്നിലും കീഴടങ്ങില്ലെന്നും ഒരു വര്‍ഗീയവാദിക്കും ഇവിടെ സംഘര്‍ഷമുണ്ടാക്കാന്‍ സാധിക്കില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് നിലമ്പൂര്‍ ചന്തക്കുന്നില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ല. മലപ്പുറത്തിന് വേറെ അര്‍ഥം കൊടുക്കാനുള്ള ശ്രമം ആണിവിടെ നടക്കുന്നത്. മത സൗഹാര്‍ദത്തിന്റെ അടിത്തറയാണ് മലപ്പുറം. അത് പണിയാന്‍ ഏറ്റവും അധികം പരിശ്രമിച്ച പാര്‍ട്ടിയാണ് ഇടതുപക്ഷം. സിപിഎമ്മിനൊപ്പം നിന്നപ്പോള്‍ അന്‍വറിനെ കുറ്റപ്പെടുത്തിയത് മാധ്യമങ്ങളാണ്. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കള്ളന്‍ അന്‍വറാണെന്നാണ് മുന്‍പ് പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ അന്‍വര്‍ ഹീറോയാണ്. പാര്‍ട്ടിയെ തകര്‍ക്കാന്‍ കിട്ടിയ അവസരം, അത് ആഘോഷമാക്കുന്നു എ വിജയരാഘവന്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുക എന്നതാണ് ആര്‍എസ്എസ് അജണ്ട. ഗവര്‍ണര്‍ എന്തൊക്കെ ബുദ്ധിമട്ടാണ് ഉണ്ടാക്കുന്നത്. കള്ളക്കടത്തുകാരുടെ കൈയടി ലഭിക്കുന്ന പ്രവര്‍ത്തനം സിപിഎം നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ ശക്തികളും കമ്യൂണിസ്റ്റ് വിരുദ്ധരും മാധ്യമങ്ങളും ചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും കേരളത്തില്‍ തുടര്‍ഭരണമുണ്ടായി. സര്‍ക്കാരിനെതിരെ കള്ളം പറയാന്‍ മാത്രം ശമ്പളം കൊടുത്ത് മാധ്യമ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'അതെയും താണ്ടി പുനിതമാനത്...'; ചരിത്രം കുറിച്ച 'കുടികാര പൊറുക്കികള്‍'; സ്റ്റേറ്റ് അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കി!

രഞ്ജി ട്രോഫി; ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്; ഫോളോ ഓൺ ചെയ്ത് കേരളം

'നിഷ്‌കളങ്ക മനസുള്ളയാള്‍, കട്ടന്‍ ചായയും പരിപ്പുവടയുമെന്ന് പറഞ്ഞ് വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചു'; ഇപിയുടെ ആത്മകഥ പ്രകാശനം ചെയ്തു

കേരളം: മുന്നേറ്റത്തിന്റെ മിഴിവും പ്രതിസന്ധികളുടെ നിഴലും

SCROLL FOR NEXT