തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യയോഗം ഇന്നു രാവിലെ 9ന് കെപിസിസി ആസ്ഥാനത്ത് ചേരും. ഹൈക്കമാന്‍ഡ് നിരീക്ഷകരും യോഗത്തില്‍ പങ്കെടുക്കും.
ഇതിന് മുന്നോടിയായി ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഡിസിസി പ്രസിഡന്റുമാരുമായും എംപിമാരും എംഎല്‍എമാരും മറ്റു നേതാക്കളുമായും കെപിസിസി ആസ്ഥാനത്ത് ചര്‍ച്ച നടത്തും. സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയിട്ടുണ്ട്. യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഇന്നലെ അത്താഴ വിരുന്നും ചര്‍ച്ചയും നടത്തിയിരുന്നു.
തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തിന് ശേഷം കെപിസിസി ഭാരവാഹിയോഗവും ചേരുന്നുണ്ട്. കെപിസിസി ഭാരവാഹിയോഗത്തില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. എഐസിസി നിരീക്ഷകരായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്, ഗോവ മുന്‍ മുഖ്യമന്ത്രി ലൂസിനോ ഫലീറോ, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വര എന്നിവര്‍ സംബന്ധിക്കും.
യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറിമാരായ പി വിശ്വനാഥന്‍, പി മോഹന്‍, ഐവാന്‍ ഡിസൂസ തുടങ്ങിയവരും പങ്കെടുക്കും.അസ്വാരസ്യങ്ങള്‍ക്ക് വിടനല്‍കി കൊച്ചിയില്‍ നിന്നെത്തുന്ന മുതിര്‍ന്ന നേതാവ് കെ വി തോമസും ഇന്ന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates