ഫയല്‍ ചിത്രം 
Kerala

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: പി സി ജോര്‍ജിനെ ചോദ്യം ചെയ്യും

പി സി ജോര്‍ജിനെതിരെ കേസില്‍ സാക്ഷിയായ സരിത എസ് നായരും മൊഴി നല്‍കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗുഢാലോചനക്കേസില്‍ പി സി ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പി സി ജോര്‍ജിന് നോട്ടീസ് നല്‍കും. സ്വപ്ന സുരേഷിനൊപ്പം പി സി ജോര്‍ജും കേസില്‍ പ്രതിയാണ്. 

മുന്‍മന്ത്രി കെ ടി ജലീല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ കെ ടി ജലീലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷം വ്യാജരേഖ ചമയ്ക്കല്‍ അടക്കം ജാമ്യമില്ലാ വകുപ്പുകളും സ്വപ്‌നയ്‌ക്കെതിരെ പൊലീസ് കൂട്ടിച്ചേര്‍ത്തിരുന്നു. 

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സ്വപ്‌നയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇ ഡി ചോദ്യം ചെയ്യല്‍ നടന്നതിനാല്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ സ്വപ്‌നയ്ക്ക് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസിലെ രണ്ടാം പ്രതിയായ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. 

പി സി ജോര്‍ജിനെതിരെ കേസില്‍ സാക്ഷിയായ സരിത എസ് നായരും മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ നീക്കങ്ങള്‍ക്ക് ഒപ്പം നില്‍ക്കണമെന്ന് പി സി ജോര്‍ജ് തന്നോട് ആവശ്യപ്പെട്ടുവെന്നാണ് സരിത പറഞ്ഞത്. സ്വപ്‌ന സുരേഷും പി സി ജോര്‍ജും ക്രൈം നന്ദകുമാറും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും സരിത പൊലീസിനോട് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT