representative image -AI Image google gemini
Kerala

പങ്കാളിയെ തരാമെന്ന് പറഞ്ഞ് മോഹിപ്പിച്ചു, ഒന്നും നടന്നില്ല; വിവാഹബ്യൂറോയ്ക്ക് പിഴയിട്ട് ഉപഭോക്തൃഫോറം

കാസര്‍കോട് പെണ്‍കുട്ടിയുണ്ടെന്ന് അറിയിച്ചെങ്കിലും പിന്നീട് ബ്യൂറോയില്‍നിന്ന് അനുകൂലമായ മറുപടിയൊന്നുമുണ്ടായില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കണ്ണൂര്‍: പങ്കാളിയെ തേടി വിവാഹബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്ത് ഒന്‍പതുവര്‍ഷം കഴിഞ്ഞിട്ടും കാര്യം നടക്കാത്തതിന് യുവാവിന് 8000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃഫോറം.

പങ്കാളിയെ കണ്ടെത്തുന്നതില്‍ വിവാഹബ്യൂറോ പരാജയപ്പെട്ടതോടെ യുവാവ് പണം തിരികെച്ചോദിച്ചപ്പോള്‍ കൊടുത്തില്ല. മാനസികസമ്മര്‍ദത്തിന് 3000 രൂപയും വ്യവഹാരച്ചെലവായി 2000 രൂപയും നല്‍കാനാണ് ജില്ലാ ഉപഭോക്തൃഫോറം ഉത്തരവിട്ടത്.

2016-ല്‍ നാല്‍പ്പതുവയസ്സുകാരന്‍ ഒന്നു വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹത്തോടെ കണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന വിവാഹബ്യൂറോയില്‍ 3000 രൂപയടച്ച് രജിസ്റ്റര്‍ചെയ്യുന്നു. കാസര്‍കോട് പെണ്‍കുട്ടിയുണ്ടെന്ന് അറിയിച്ചെങ്കിലും പിന്നീട് ബ്യൂറോയില്‍നിന്ന് അനുകൂലമായ മറുപടിയൊന്നുമുണ്ടായില്ല.

യുവാവിന്റെ പിതാവിന് അര്‍ബുദമായിരുന്നു. മകന്റെ വിവാഹംകാണാന്‍ അദ്ദേഹം ഏറെ കൊതിച്ചു. ആ ആഗ്രഹം സാധിക്കാതെ കഴിഞ്ഞവര്‍ഷം മരിച്ചു. ഇതോടെ, തന്റെ വിലപ്പെട്ട സമയവും മനഃസമാധാനവും കളഞ്ഞതിന് രജിസ്‌ട്രേഷന്‍ തുകയും കൂടാതെ 15,000 രൂപയും നല്‍കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ ഉപഭോക്തൃഫോറത്തെ സമീപിക്കുകയായിരുന്നു.

എതിര്‍കക്ഷിയായ വിവാഹബ്യൂറോ അധികൃതര്‍ ഹാജരാകാത്ത സാഹചര്യത്തില്‍ പരാതിക്കാരന്‍ സമര്‍പ്പിച്ച തെളിവുകള്‍ അടിസ്ഥാനമാക്കി ജൂണ്‍ 30-ന് തുക നല്‍കാന്‍ ഉപഭോക്തൃഫോറം ഉത്തരവിടുകയായിരുന്നു.

Consumer forum fines marriage bureau for luring youth with promises of finding a partner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ യുഎസ് വ്യോമാക്രമണം ശക്തം: റെയില്‍വേ സ്റ്റേഷനും പാലങ്ങളും തകര്‍ത്തു; തിരിച്ചടിച്ച് ഇറാന്‍

യമാല്‍ പരിക്കിന്റെ പിടിയില്‍? ലോകകപ്പ് ഫൈനലിന് മുന്‍പ് സ്‌പെയിന്‍ ക്യാമ്പില്‍ ആശങ്ക

വൈദ്യുതി പ്രതിസന്ധി രൂക്ഷം; വലിയ വില കൊടുത്താലും കിട്ടാനില്ല, നിയന്ത്രണം പതിവാകും

വഖഫ് ബോര്‍ഡിന് നിയന്ത്രണം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍

റെയില്‍വേ സ്റ്റേഷനും പാലങ്ങളും തകര്‍ത്തു, ഇറാനില്‍ യുഎസ് ആക്രമണം, പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന്, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍