ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍/ bike accident വിഡിയോ സ്‌ക്രീന്‍ഷോട്ട്
Kerala

കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചു, ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്-വിഡിയോ

ഇടറോഡില്‍ നിന്നും ഹൈവേയിലേക്ക് ബൈക്ക് ഓടിച്ചുകയറിയ യുവാവ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുഞ്ഞനംപാറയില്‍ ലോറിക്കടിയില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ്. ഇതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നു. ഇന്നു ഉച്ചയോടെയാണ് സംഭവം. ഇടറോഡില്‍ നിന്നും ഹൈവേയിലേക്ക് ബൈക്ക് ഓടിച്ചുകയറിയ യുവാവ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്ക് അടക്കം റോഡില്‍ വീണ യുവാവ് ലോറിക്കടിയില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വട്ടണാത്ര വിയ്യൂക്കാരന്‍ വീട്ടില്‍ മുപ്പത്തിയേഴുവയസ്സുള്ള വിജിത്താണ് അപകടത്തില്‍പ്പെട്ടത്.

യുവാവിന്‍റെ കൈയ്ക്കും കാലിനും മാത്രമാണ് പരിക്കേറ്റത്. ഹെല്‍മെറ്റ് ഊരിത്തെറിച്ചുപോകുന്നതും വിഡിയോയില്‍ കാണാം. ഒല്ലൂര്‍ ആക്ട്സ് പ്രവര്‍ത്തകരാണ് യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കുകള്‍ ഗുരുതരമല്ല.

A young biker narrowly escapes being hit by a lorry in Kunjanampara

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT