Kerala

പത്ര വിതരണക്കാർക്കിടയിലേക്ക് കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ടു പാഞ്ഞു കയറി; 65കാരന് ദാരുണാന്ത്യം

പത്ര വിതരണക്കാർക്കിടയിലേക്ക് കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ടു പാഞ്ഞു കയറി; 65കാരന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കരുനാഗപ്പള്ളിയിൽ പത്ര വിതരണക്കാർക്കിടിയിലേക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി ഒരാൾ മരിച്ചു. തൊടിയൂർ സ്വദേശി യൂസഫ് (65) ആണ് മരിച്ചത്. അപകടത്തിൽ ബാദുഷ എന്നയാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

പുലർച്ചെ അഞ്ചേകാലോടെ മഹാദേവർ ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. കടത്തിണ്ണയിൽ പത്രക്കെട്ടുകൾ തരം തിരിക്കുന്നതിനിടെ വിതരണക്കാർക്കിടയിലേക്ക് കണ്ടെയ്നർ ലോറി പാഞ്ഞു കയറുകയായിരുന്നു. വാഹനം നിയന്ത്രണം വിട്ടുവരുന്നത് കണ്ട് മറ്റുള്ളവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'