Nilambur by election facebook
Kerala

കോവിഡ് വ്യാപനം; നിലമ്പൂരില്‍ ആള്‍ക്കൂട്ട പ്രചാരണം വിലക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പാലായില്‍ പ്രവര്‍ത്തിക്കുന്ന മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് പരാതി നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ (Nilambur by election) ആള്‍ക്കൂട്ട പ്രചാരണം വിലക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പാലായില്‍ പ്രവര്ത്തിക്കുന്ന മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് പരാതി നല്‍കിയത്.

അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ 5,755 ആയി ഉയര്‍ന്നു. 391 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1,806 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മറ്റ് സംസ്ഥാനങ്ങള്‍ ഗുജറാത്തും ഡല്‍ഹിയുമാണ്.

ഗുജറാത്ത് -717, ഡല്‍ഹി - 665, പശ്ചിമ ബംഗാള്‍ - 622, മഹാരാഷ്ട്ര - 577, കര്‍ണാടക - 444, ഉത്തര്‍പ്രദേശ് - 208, തമിഴ്നാട് - 194, പുതുച്ചേരി -13, ഹരിയാന - 87, ആന്ധ്രാപ്രദേശ് - 72, മധ്യപ്രദേശ് - 32, ഗോവ - 9 എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ മധ്യപ്രദേശില്‍ നിന്നുള്ള 45കാരിയ്ക്കും തമിഴ്നാട്ടില്‍ നിന്നുള്ള 79കാരനും കോവിഡ് -19 സ്ഥിരീകരിച്ചു. കേരളത്തില്‍ രണ്ടുപേര്‍ മരിച്ചത് അണുബാധയെ തുടര്‍ന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഇവ നേരിയ സ്വഭാവമുള്ളതാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022-ല്‍ ഇന്ത്യയില്‍ കോവിഡ് തരംഗത്തിന് കാരണമായ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്ന് ഇപ്പോഴത്തെയും രോഗ വ്യാപനത്തിന് കാരണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പറഞ്ഞു. എല്‍എഫ്.7, എക്‌സ്എഫ്ജി, ജെഎന്‍.1, എന്‍ബി.1.8.1 എന്നീ വകഭേദങ്ങളുടെ വ്യാപനമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT