കൃഷ്ണൻകുട്ടി, സരസ്വതി 
Kerala

കോവിഡ്; ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭാര്യയും മരണത്തിന് കീഴടങ്ങി

കോവിഡ്; ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭാര്യയും മരണത്തിന് കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ​ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ആലപ്പുഴ കണ്ടല്ലൂർ തെക്ക് പന്നാമുറിയിൽ (കൃഷ്ണഭവനം) കൃഷ്ണൻകുട്ടി(70), ഭാര്യ സരസ്വതി (69) എന്നിവരാണ് ഒരേ ദിവസം മരണത്തിന് കീഴടങ്ങിയത്. കൃഷ്ണൻകുട്ടി വ്യാഴാഴ്ച രാവിലെയും സരസ്വതി രാത്രിയുമാണ് മരിച്ചത്. 

കൃഷ്ണൻകുട്ടി വ്യാഴാഴ്ച പുലർച്ചെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വണ്ടാനം മെഡിക്കൽ കോളജിൽ വച്ചുതന്നെയാണ് സരസ്വതിയും മരണപ്പെട്ടത്.

കൃഷ്ണൻകുട്ടിയുടെ അമ്മയും മകളും അടക്കം കുടുംബത്തിലെ നാല് പേർക്കാണ് രോഗം പിടിപെട്ടത്. രണ്ടാഴ്ചയോളമായി എല്ലാവരും ചികിത്സയിൽ ആയിരുന്നു. അമ്മയും മകളും കോവിഡ് മുക്തരായിരുന്നു. കൃഷ്ണൻകുട്ടിയുടെ മൃതദേഹം വ്യാഴാഴ്ചയും സരസ്വതിയുടേത് വെളളിയാഴ്ച വൈകീട്ടും കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT