ksrtc 
Kerala

കാന്‍സര്‍ രോഗികള്‍ക്ക് ഇനി കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയില്ല; 'ഹാപ്പി ലോങ് ലൈഫ്' വെട്ടി സര്‍ക്കാര്‍

കെഎസ്ആര്‍ടിസിയുടെ ആസ്ഥാനത്ത് നേരിട്ട് അന്വേഷിക്കുന്നവര്‍ക്ക്, സാങ്കേതിക കാരണങ്ങളാല്‍ കാര്‍ഡ് അച്ചടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര 'ഹാപ്പി ലോങ് ലൈഫ്' യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്ന് സിപിഎം. ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ഫാസ്റ്റ് വരെയുള്ള ബസുകളില്‍ അനുവദിച്ച സൗജന്യയാത്രയും അതോടൊപ്പം രോഗിക്ക് ബസില്‍ സീറ്റും ഉറപ്പു നല്‍കിയതാണ് ഇപ്പോള്‍ റദ്ദാക്കിയതെന്ന് സിപിഎം ആരോപിച്ചു.

ആറ് മാസത്തെ കാലാവധിയിലാണ് ഹാപ്പി ലോങ് ലൈഫ് കാര്‍ഡുകള്‍ നല്‍കിയിരുന്നത്. അതുകഴിഞ്ഞാല്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷ നല്‍കി പുതുക്കണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതുക്കി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും പുതിയതായി അപേക്ഷിക്കുന്നവര്‍ക്ക് കാര്‍ഡ് ലഭിക്കുന്നില്ലെന്നും സിപിഎം ആരോപിച്ചു. കെഎസ്ആര്‍ടിസിയുടെ ആസ്ഥാനത്ത് നേരിട്ട് അന്വേഷിക്കുന്നവര്‍ക്ക്, സാങ്കേതിക കാരണങ്ങളാല്‍ കാര്‍ഡ് അച്ചടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. പരാതികള്‍ വര്‍ധിച്ചതോടെ ഈ സെക്ഷനില്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്നും സിപിഎം പറയുന്നു.

പാസ്പോര്‍ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, മേല്‍വിലാസം, ഓങ്കോളജിസ്റ്റ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം www.keralartcit.com എന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെയാണ് അപേക്ഷിച്ചിരുന്നത്. ചീഫ് ഓഫീസില്‍ നിന്ന് ലഭ്യമാക്കുന്ന കാര്‍ഡ് കെഎസ്ആര്‍ടിസി യൂണിറ്റ് ഓഫീസര്‍ വഴി അപേക്ഷകന്റെ വീട്ടിലെത്തിക്കുന്നതായിരുന്നു രീതിയെന്നും സിപിഎം പറഞ്ഞു.

CPM Alleges UDF Government Scrapped Free KSRTC Travel Scheme 'Happy Long Life' for Cancer Patients

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വരുന്നു അര്‍ണബ് ചുഴലിക്കാറ്റ്; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാലിടത്ത് യെല്ലോ; മഴ കനക്കും

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; കണ്ടെത്തിയത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം, രണ്ടരക്കോടി രൂപയുടെ നിര്‍മ്മാണ സാമഗ്രികളും സ്വര്‍ണ്ണവും പിടിച്ചെടുത്തു

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; കൊലപാതകം ഉള്‍പ്പടെ വിവിധ കേസുകളില്‍ പ്രതി; ഹിമാംശു ബാഹു അമേരിക്കയില്‍ പിടിയില്‍

മലപ്പുറത്ത് ദേശീയപാതയില്‍ അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

സന്ദീപ് വാര്യറുടെ കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല