Anju Sandeep 
Kerala

തോൽവിക്ക് പിന്നാലെ സിപിഎം സ്ഥാനാർത്ഥി പോയത് ബിജെപിയുടെ വിജയാഘോഷത്തിന്; വീഡിയോ പുറത്ത്

മണ്ണാർക്കാട് ന​ഗരസഭയിലെ സ്ഥാനാർത്ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തിൽ പങ്കെടുത്തത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഎം സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തിലേക്ക്. പാലക്കാട് മണ്ണാർക്കാട് ന​ഗരസഭയിലെ 24-ാം വാർഡ് നമ്പിയംപടിയിലെ സ്ഥാനാർത്ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തിൽ പങ്കെടുത്തത്.

ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയാഘോഷത്തിനൊപ്പം അഞ്ജു നൃത്തം ചെയ്യുന്ന വീഡിയോ പുറത്തു വന്നു. കാരാക്കുറിശ്ശി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി സ്‌നേഹ രാമകൃഷ്ണന്റെ വിജയാഘോഷ റാലിയിലാണ് അഞ്ജു പങ്കെടുത്തത്.

മണ്ണാർക്കാട് നഗരസഭാ വാര്‍ഡ് 24 ലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ പി എസ് അഞ്ജു ( അഞ്ജു സന്ദീപ് ) മത്സരിച്ചത്. മുസ്ലിം ലീഗിന്റെ ഷീജ രമേശ് ആണ് അഞ്ജുവിന്റെ വാര്‍ഡില്‍ വിജയിച്ചത്.

രണ്ട് സ്ഥാനാര്‍ത്ഥികളാണ് വാർഡിൽ മത്സരിച്ചത്. ബിജെപി സ്ഥാനാർത്ഥി ഇല്ലാതിരുന്നിട്ടും അഞ്ജുവിന് 278 വോട്ട് മാത്രമാണ് ലഭിച്ചത്. 555 വോട്ടാണ് വിജയിച്ച ലീ​ഗ് സ്ഥാനാർത്ഥി ഷീജയ്ക്ക് ലഭിച്ചത്.

The CPM candidate who lost in the local elections went to the BJP's victory parade.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളം; സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം'; രൂക്ഷവിമര്‍ശനവുമായി സിപിഐ

നട്ടുച്ചയ്ക്ക് കൂരിരുട്ട്, താപനില കുറയും, നക്ഷത്രങ്ങളും ഗ്രഹങ്ങളും കാണാം; വരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം

കബഡി കളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തി; താരത്തെ അക്രമികള്‍ വെടിവച്ചുകൊന്നു; അന്വേഷണം

പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ജനവാസ മേഖലയില്‍ കടുവ; രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍

SCROLL FOR NEXT