തൃശൂര്‍: ഇത്തവണത്തെ തൃശൂര്‍ പൂരം അതിഗംഭീരമാക്കിയ മുഴുവന്‍ പേരെയും അഭിനന്ദിച്ച് സിപിഎം ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി എന്‍ വാസവനും വളരെ നേരത്തെ തന്നെ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് കുറവുകളില്ലാതിരിക്കാന്‍ നടത്തിയ ഇടപെടലുകള്‍ പ്രത്യേകം എടുത്ത്പറയേണ്ടതുണ്ടെന്നും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെവി അബ്ദുല്‍ഖാദര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ കെ രാജനും ആര്‍ ബിന്ദുവും ജില്ലാ ഭരണകൂടവും നന്നായി ഇടപെട്ടു. പൊലീസ് വകുപ്പിന്റേത് ഏറ്റവും കാര്യക്ഷമവും അഭിനന്ദനീയവുമായ സമീപനമായിരുന്നു. ജാഗ്രത ഉണ്ടായെങ്കിലും പൂര പ്രേമികള്‍ക്ക് കാര്‍ക്കശ്യം നേരിടേണ്ടി വന്നില്ലെന്ന് പ്രധാന പത്രങ്ങള്‍ തന്നെ എഴുതി. തൃശൂര്‍ കോര്‍പ്പറേഷന്‍ ,കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിനാല്‍ ഒരിടത്തും അസ്വാരസ്യം ഉണ്ടായില്ല.
മഠത്തില്‍ വരവും, ഇലഞ്ഞിത്തറ മേളവും പാഞ്ചാരിമേളവും കുടമാറ്റവും, വെടിക്കെട്ടുമെല്ലാം കാണാനും ആസ്വദിക്കാനുംതൃശൂരിലേക്ക് ഒഴുകിയെത്തിയ ജന ലക്ഷങ്ങളും തികഞ അച്ചടക്കത്തോടെ പൂരം മഹാ സംഭവമാക്കി. സാംസ്‌കാരിക നഗരിയെ വിശ്ര വിശ്രുതമാക്കിയ തൃശൂര്‍ പൂരം വിഭാഗീയതകള്‍ക്കെതിരായ മനുഷ്യസാഗരമായി തീര്‍ന്നെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates