സിപിഎം മാര്‍ച്ച് / വീഡിയോ ദൃശ്യം 
Kerala

'കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്, തല്ലേണ്ടവരെ തല്ലും ഞങ്ങള്‍,  ഓര്‍ത്തുകളിച്ചോ തെമ്മാടികളേ..'  ; കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം 

കയ്യുംവെട്ടി കാലും വെട്ടി പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടുമെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ലീഗ് പ്രവര്‍ത്തകരെ കൊന്ന് പച്ചക്കൊടി പുതപ്പിക്കുമെന്നും പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. 

ട്രെയിനിങ്ങൊന്നും കിട്ടേണ്ട. ഓര്‍ത്തുകളിച്ചോ തെമ്മാടികളേ.. കയ്യുംവെട്ടി കാലും വെട്ടി പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടുമെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ട്. മയ്യിലെ മുസ്ലിം ലീഗുകാര്‍ക്കെതിരെയുള്ള സിപിഎം പ്രകടനത്തിന്റെ വീഡിയോ ആണ് പുറത്തായത്. 

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മയ്യില്‍ ചെറുപുഴശേരിയില്‍ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് 7 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. 

ആറ് സിപിഎമ്മുകാര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം നടത്തിയ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം മുഴക്കുന്നത്. സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് സിപിഎം മയ്യില്‍ ഏരിയ സെക്രട്ടറി പറഞ്ഞു. ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം പാര്‍ട്ടി നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം