മുഴപ്പിലങ്ങാട് - ധര്‍മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനച്ചടങ്ങ് facebook
Kerala

സര്‍ക്കാര്‍ പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറി, ക്ഷണിക്കാതെ എത്തിയെന്ന് വിമര്‍ശനം

മുഴപ്പിലങ്ങാട് - ധര്‍മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണു ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പങ്കെടുത്തത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മുഖ്യമന്ത്രി ഉദ്ഘാടകനായ സര്‍ക്കാര്‍ പരിപാടിയില്‍ സിപിഎം ജില്ലാ സെക്രട്ടറി വേദിയില്‍ ഇടം പിടിച്ച സംഭവത്തില്‍ വിവാദം. മുഴപ്പിലങ്ങാട് - ധര്‍മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണു ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പങ്കെടുത്തത്. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്രക്കുറിപ്പ് പ്രകാരം മുന്‍ എംപി എന്ന നിലയിലാണ് കെ കെ രാഗേഷിന്റെ പരിപാടിയില്‍ പങ്കെടുപ്പിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്യുന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്തതിനെ പരിഹസിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായ ചടങ്ങിലാണു രാഗേഷും ഇടംപിടിച്ചത്. രാഗേഷിന്റെ സാന്നിധ്യം ഇതിനോടകം ചൂടുള്ള ചര്‍ച്ചയ്ക്കും വഴി തുറന്നിട്ടുണ്ട്. സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

ക്ഷണിക്കാതെയാണ് കെ കെ രാഗേഷ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് ബിജെപി വിമര്‍ശനം. കണ്ണൂര്‍ എംപി കെ സുധാകരന്‍, വി ശിവദാസന്‍, പി സന്തോഷ്‌കുമാര്‍ എന്നിവരുടെ പേരുകളും മുഖ്യാതിഥികളായി പരിപാടിയില്‍ ഉണ്ടായിരുന്നെങ്കിലും ശിവദാസന്‍ മാത്രമേ പങ്കെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

SCROLL FOR NEXT